വിവാഹ നിശ്ചയത്തിനു ശേഷം പ്രിയങ്കയും പ്രതിശ്രുത വരനും അനാഥാലയം സന്ദര്‍ശിച്ചു


1 min read
Read later
Print
Share

അമേരിക്കന്‍ ഗായകനായ 25കാരന്‍ നിക്ക് ജോനാസും പ്രിയങ്ക ചോപ്രയുമായുള്ള ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു. ഇരുവരും തമ്മിലുള്ള നിശ്ചയം നടന്നു എന്ന തരത്തിലുള്ള ഒട്ടേറെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും ഇതുവരെ പ്രതികരിച്ചിരുന്നില്ല

വിവാഹ നിശ്ചയത്തിനു ശേഷം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും പ്രതിശ്രുത വരന്‍ നിക്ക് ജോനാസും അനാഥാലയം സന്ദര്‍ശിച്ചു. മുബൈ അന്ധേരിക്കടുത്തുള്ള സെന്റ് കാതറിന്‍സ് ഹോം ഫോര്‍ ഗേള്‍സ് എന്ന് സ്ഥാപനമാണ് ഇരുവരും സന്ദര്‍ശിച്ചത്. പ്രിയങ്ക ചോപ്രയും അനാഥാലയത്തിലെ പെണ്‍കുട്ടിയും ന്യത്തം ചെയ്യുന്ന വീഡിയോ നിക്ക് ജോനാസ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. നിക്ക് ജോനാസ് അന്തേവാസികള്‍ക്കായി പാട്ടുപാടികൊടുക്കുന്ന വീഡിയോ പ്രിയങ്ക ചോപ്ര സമൂഹ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തു.

പ്രിയങ്ക ചോപ്രയും നിക്ക് ജോനാസുമായുള്ള വിവാഹത്തിന് മുന്‍പുള്ള ആചാര ചടങ്ങുകള്‍ക്ക് ശേഷം നിക്കും കുടുബവും യു.എസ്സിലേക്ക് തിരിച്ചു പോയി. നിശ്ചയചടങ്ങുകള്‍ക്ക് ശേഷമുള്ള പാര്‍ട്ടിയില്‍ ബോളിവുഡില്‍ നിന്നും നിരവധി താരങ്ങല്‍ എത്തിയിരുന്നു. അംബാനി കുടുബത്തില്‍ നിന്നും മുകേഷ് അംബാനി നിത അംബാനി, ഇഷ എന്നിവരം എത്തിയിരുന്നു.

അമേരിക്കന്‍ ഗായകനായ 25കാരന്‍ നിക്ക് ജോനാസും പ്രിയങ്ക ചോപ്രയുമായുള്ള ബന്ധം വാര്‍ത്തകളില്‍ നിറഞ്ഞതായിരുന്നു. ഇരുവരും തമ്മിലുള്ള നിശ്ചയം നടന്നു എന്ന തരത്തിലുള്ള ഒട്ടേറെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇരുവരും ഇതുവരെ പ്രതികരിച്ചിരുന്നില്ല

ഷോണാലി ബോസിന്റെ സ്‌കൈ ഈസ് പിങ്ക് എന്ന സിനിമയാണ് പ്രിയങ്കയുടെ അടുത്ത ചിത്രം. വിവാഹ നിശ്ചയം കാരണം പ്രിയങ്ക സല്‍മാന്‍ഖാന്‍ ചിത്രം ഭാരതില്‍ നിന്ന് ഒഴിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.

content highlights:priyanka chopra and nick jonas visits orphanage, nick jonas and priyanka chopra engagement sky is pink, salman kahan pink

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ശ്രീ റെഡ്ഡി വിവാദം: അമ്മയുടെ മാനം കാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിക്കുമെന്ന് പവന്‍ കല്യാണ്‍

Apr 20, 2018


mathrubhumi

2 min

'മഞ്ജുവിന് വേണ്ടി സ്‌ക്രിപ്റ്റ് എഴുതിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു'

Feb 8, 2018


mathrubhumi

2 min

അന്ന് ഫാസില്‍ പറഞ്ഞത് ഇന്ന് ലാല്‍ പറഞ്ഞു: അവനൊരു ചളിപ്പുമില്ല

Aug 26, 2017