''ഒരു കുമാരി മറ്റൊരു കുമാരനെ നോക്കി കണ്ണിറുക്കുന്നതാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സംഭവം. ഇങ്ങനെ കണ്ണിറുക്കാന്‍ നമുക്കെല്ലാം പറ്റും. പരിശീലിക്കണമെന്നുമാത്രം'' -അദ്ദേഹം പറഞ്ഞു.
തൊഴില്‍സുരക്ഷയില്ലാത്ത ഐ.ടി.മേഖലയിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് പി.ടി. തോമസ് സ്വകാര്യബില്ലിന് അവതരണാനുമതി തേടിയിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സാങ്കേതികവിദ്യയുടെ വികസനത്തോടെ ഐ.ടി.മേഖലയില്‍ ഒട്ടേറെപ്പേര്‍ക്ക് ജോലി നഷ്ടമാകുന്നുവെന്ന് പി.ടി. തോമസ് പറഞ്ഞു. ഇത് കേട്ടപ്പോഴാണ് കണ്ണിറുക്കലിലൂടെ വളരുന്ന 'നോട്ട ടെക്‌നോളജി'യെക്കുറിച്ച് സുധാകരന് ഓര്‍മവന്നത്.
വിദേശത്തെയും സ്വദേശത്തെയും കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.മേഖലയില്‍ ഏകീകൃതമായ നിയമം പ്രായോഗികമാവില്ലെന്ന് മന്ത്രി പറഞ്ഞു. ഇക്കാരണത്താല്‍ പി.ടി. തോമസിന്റെ ബില്ലിനെ സര്‍ക്കാര്‍ എതിര്‍ത്തു.
Share this Article
Related Topics