രണ്ട് ദിവസം കൊണ്ട് ഇന്റര്‍നെറ്റില്‍ സൂപ്പര്‍ഹിറ്റായി മാറിയ പ്രിയ വാര്യര്‍ നിയമക്കുരുക്കില്‍.
പ്രിയ അഭിനയിച്ച ഒരു അഡാര്‍ ലൗവിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കാണിച്ച് ഒരു കൂട്ടം ആളുകളാണ് ഹൈദരാബാദ് പോലീസില്‍ പരാതി നല്‍കിയത്. ഗാനരംഗത്തില്‍ അഭിനയിച്ച പ്രിയ വാര്യരെയും സംവിധായകന്‍ ഒമര്‍ ലുലുവിനെയുമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
ഗാനം ഇംഗ്ലീഷിലേയ്ക്ക് തര്‍ജമ ചെയ്തപ്പോള്‍ അതില്‍ പ്രവാചകനെ നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് ഫലഖ്‌നമ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. ഇവര്‍ക്കെതിരെ ഐ.പി.സി. സെക്ഷന്‍ 295 പ്രകാരമാണ് കേസെടുത്തതെന്ന് ഫലക്‌നുമ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വി.സത്യനാരായണ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിനെ അറിയിച്ചു.
എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ അബ്ദുള്‍ മുഖീതിന്റെ നേതൃത്വത്തിലാണ് ഒരു കൂട്ടം യുവാക്കള്‍ കേസ് കൊടുത്തത്.
ജബ്ബാര്‍ കരൂപ്പടന്ന എഴുതി തലശ്ശേരി റഫീഖ് ചിട്ടപ്പെടുത്തിയ പഴയ ഗാനം വിനീത് ശ്രീനിവാസന്റെ ശബ്ദത്തിലാണ് ഒമര്‍ ലുലു ഒരു അഡാര്‍ ലവ്വില്‍ ഉപയോഗിച്ചത്. ഗാനം യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടതുമുതല്‍ പ്രിയയുടെ പുരികം വളയ്ക്കലും കണ്ണിറുക്കലും കാരണം വന്‍ ഹിറ്റായിമാറി. ഇതിനിടെയാണ് ഹൈദരാബാദില്‍ കേസ് വന്നിരിക്കുന്നത്.
Content Highlights: Priya Varrier AdarLove Story EyeBrowGirl Omar Lulu Police Case Hyderabad