സുപ്രിയ മേനോന് പിറന്നാളാശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. 'ഭാര്യയും അടുത്ത സുഹൃത്തും പങ്കാളിയും യാത്രകളിലെ കൂട്ടുകാരിയും... പിന്നെ എന്റെ എല്ലാമെല്ലാല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍'- പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2011 ഏപ്രില്‍ 25നാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. നാല് വയസ്സുള്ള അലംകൃത ഏകമകളാണ്.
മാധ്യമ പ്രവര്‍ത്തകയായ സുപ്രിയ ഇപ്പോള്‍ സിനിമാ നിര്‍മാണ രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു സിനിമാ നിര്‍മാണക്കമ്പനി ആരംഭിച്ചുകഴിഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യചിത്രമായ നയനിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. സോണിയുമായി ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മംമ്ത മോഹന്‍ദാസ് ആണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.
തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റ ചിത്രീകരണത്തിലാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ചിത്രത്തില്‍ വില്ലനായെത്തുന്നു.
Share this Article
Related Topics