സിനിമയില്‍ താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്. തനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്ടമുള്ള രീതിയില്‍ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് പൃഥ്വിരാജ് നയം വ്യക്തമാക്കിയത്.
എന്റെ ഹൃദയം പറയുന്നത് കുറച്ചുകാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം എന്നാണ്. അങ്ങനെ ചെയ്യുമ്പോള്‍, 'കൂടെ' പോലുള്ള സിനിമകള്‍ വിജയമാകും. 'രണം' പോലുള്ള സിനിമകള്‍ വിജയിച്ചെന്നു വരില്ല. ഒരു പത്തു വര്‍ഷം കഴിഞ്ഞ് വ്യത്യസ്തമായ സിനിമകള്‍ക്കു വേണ്ടി ശ്രമിച്ചില്ലല്ലോ എന്ന് ആലോചിക്കുമ്പോള്‍ എനിക്കു തന്നെ സങ്കടമാകും.
ഞാന്‍ എപ്പോഴും പറയാറുണ്ട്, സിനിമയുടെ മത്സരത്തില്‍ നിന്ന് ഞാന്‍ എന്നെത്തന്നെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഞാനൊരു മത്സരത്തിന്റെയും ഭാഗമല്ല. എനിക്ക് അതിന് താല്‍പര്യമില്ല. സിനിമയില്‍ നമ്പര്‍ വണ്‍ ആകണമെന്നും കൂടുതല്‍ പ്രതിഫലം വാങ്ങണമെന്നുമൊന്നും എനിക്ക് ലക്ഷ്യമില്ല. ഒരു നടന്‍ എന്ന രീതിയില്‍ ഇന്‍ഡസ്ട്രിയില്‍ എന്തുചെയ്യണം എന്ന് എനിക്കറിയാം- പൃഥ്വിരാജ് പറഞ്ഞു.
Share this Article
Related Topics