'ഞാനിപ്പോഴും കരയുകയാണ്, മതിയേട്ടാ ഇതില്‍ കൂടുതല്‍ എനിക്കൊന്നും വേണ്ട' പൃഥ്വിയോട് ആരാധകന്‍


2 min read
Read later
Print
Share

പൃഥ്വിരാജിന്റെ ഡബ്സ്മാഷുകളിലൂടെ പ്രശസ്തനായ താരമാണ് പൃഥ്വിയുടെ കടുത്ത ആരാധകന്‍ കൂടിയായ വിഷ്ണു ദേവ. കഴിഞ്ഞ ദിവസം പൃഥ്വിയുടെ ഇന്‍സ്റ്റാഗ്രാം ചിത്രത്തിന് താഴെ വിഷ്ണു ഒരു അപേക്ഷയുമായി ചെന്നിരുന്നു.

തന്റെ പ്രിയ താരത്തോട് ഉള്ള ഒരു അരാധകന്റെ അപേക്ഷയും അതിന് അദ്ദേഹം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. യുവതാരം പൃഥ്വിരാജും അദ്ദേഹത്തിന്റെ കടുത്ത ആരാധകനായ വിഷ്ണു ദേവയുമാണ് ആ രണ്ട് പേര്‍. പൃഥ്വിരാജിന്റെ ഡബ്സ്മാഷുകളിലൂടെ പ്രശസ്തനായ താരമാണ് പൃഥ്വിയുടെ കടുത്ത ആരാധകന്‍ കൂടിയായ വിഷ്ണു ദേവ. കഴിഞ്ഞ ദിവസം പൃഥ്വിയുടെ ഇന്‍സ്റ്റാഗ്രാം ചിത്രത്തിന് താഴെ വിഷ്ണു ഒരു അപേക്ഷയുമായി ചെന്നിരുന്നു. ഇതിന് പൃഥ്വി നല്കിയ മറുപടിയും അതിനോടുള്ള വിഷ്ണുവിന്റെ പ്രതികരണവുമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

"സാര്‍, ഞാന്‍ നിങ്ങളുടെ വലിയൊരു ആരധകനാണ് . നിങ്ങളുടെ ഡബ്സ്മാഷുകള്‍ ഞാന്‍ ചെയ്യുന്നത് നിങ്ങളെന്നെങ്കിലും അവ കാണുമെന്ന പ്രതീക്ഷയില്‍ മാത്രമാണ്. എന്റെ വീഡിയോകളില്‍ ഏതെങ്കിലും ഒരെണ്ണമെങ്കിലും അങ്ങ് കണ്ടാല്‍ അതില്‍ പരം അഭിമാനം എനിക്ക് വേറെയില്ല. രാജുവേട്ടാ പ്ലീസ് ഒരു തവണ"... എന്നായിരുന്നു വിഷ്ണു കുറിച്ചത്

എന്നാല്‍ വിഷ്ണുവിനെ കൂടി ഞെട്ടിച്ചു കൊണ്ടായിരുന്നു പൃിഥ്വിരാജിന്റെ മറുപടി വന്നത്.

"ഒന്നല്ല നിങ്ങളുടെ ഒരുപാട് വീഡിയോസ് ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ സമര്‍പ്പണ മനോഭാവം എനിക്കുള്ള വലിയ പ്രശംസയാണ്. നിങ്ങളെപ്പോലെയുള്ള ആരാധകനെ ലഭിച്ചത് ഒരു അഭിമാനമായി ഞാന്‍ കാണുന്നു. മുന്നോട്ട് പോവുക. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം ഒരുനാള്‍ നിങ്ങള്‍ക്ക് കിട്ടട്ടെ എന്ന് ആശംസിക്കുന്നു. ഉടന്‍ തന്നെ നേരില്‍ കാണാമെന്ന പ്രതീക്ഷയോടെ"...എന്നാണ് പൃഥ്വി വിഷ്ണുവിന് നല്‍കിയ മറുപടി.

ഇതോടൊപ്പം തന്നെ പൃഥ്വിയുടെ ഭാര്യ സുപ്രിയയും വിഷ്ണുവിന് മറുപടിയുമായി വന്നു. "പൃഥ്വി പറഞ്ഞ പോലെ ഞങ്ങള്‍ നിങ്ങളുടെ ധാരാളം വിഡിയോകള്‍ കണ്ടിട്ടുണ്ട്. താങ്കളുടെ ഭാവി പരിപാടികള്‍ക്കെല്ലാം ഞങ്ങളുടെ ആശംസകള്‍"... എന്നാണ് സുപ്രിയ കുറിച്ചത്.


പൃഥ്വി എന്നെങ്കിലും മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിഷ്ണുവിന് ഇത് ഇരട്ടി സന്തോഷമായി. "മതിയേട്ടാ ഇതില്‍ക്കൂടുതല്‍ എനിക്കൊന്നും വേണ്ട. ഞാനിപ്പോഴും കരയുകയാണ്.. എന്റെ കൈകള്‍ ഇപ്പോഴും വിറയ്ക്കുകയാണ്...സാര്‍ ഞാന്‍ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു..വാക്കുകളില്ല...എന്നും അങ്ങയുടെ നമ്പര്‍ വണ്‍ ആരാധകനായിരിക്കും". എന്നാണ് സന്തോഷാധിക്യത്താല്‍ വിഷ്ണു കുറിച്ചത്.

prithviraj replies to fan vishnudeva dabsmash videos prithviraj actor fan moment

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

റണ്‍ബീറിനൊപ്പം ഇനി ദീപിക അഭിനയിച്ചാല്‍ വിഷമം തോന്നുമോ; മറുപടിയുമായി രണ്‍വീര്‍

Mar 2, 2019


mathrubhumi

2 min

എന്റെ ജീവന്‍ രക്ഷിക്കൂ; രജനികാന്തിനോട് അഭ്യര്‍ഥനയുമായി ദേവദൂതനിലെ നടി

Aug 9, 2019


mathrubhumi

1 min

അറുപത്തിയൊന്‍പതാം വയസ്സില്‍ റിച്ചാര്‍ഡ് ഗിയർ വീണ്ടും അച്ഛനായി

Feb 14, 2019