സ്വാതന്ത്ര്യസമര പോരാളി ഭഗത് സിങ്ങിന്‍റെ 112-ാം ജന്മദിനത്തില്‍ ധീര ദേശാഭിമാനിയെ അനുസ്മരിച്ച് നടന്‍ പൃഥ്വിരാജ്.
"പ്രത്യയശാസ്ത്രത്തിനും രാഷ്ട്രീയത്തിനും വിശ്വാസത്തിനുമപ്പുറം.. നിങ്ങള്‍ വിശ്വസിക്കുന്ന ഒരു കാരണത്തിനായി മരണം വരെ പോരാടാനുള്ള ദൃഢനിശ്ചയം. അതും വെറും 23 വയസ്സുള്ളപ്പോൾ.... യഥാർഥ വീര്യം, ധൈര്യം, ദേശസ്‌നേഹം എന്നിവയുടെ പ്രതീകമാണ്..."പൃഥ്വിരാജ് കുറിച്ചു.
ഇന്ത്യന്‍ മനസുകളില്‍ ആഴത്തില്‍ പതിഞ്ഞ പേരുകളിലൊന്നാണ് ഭഗത് സിങ്ങിന്റേത്. തലമുറകള്‍ ആരാധനയോടെ നോക്കിക്കാണുന്ന ധീര വിപ്ലവകാരി. ലാഹോര്‍ ഗൂഢാലോചനയില്‍ പങ്കാളിയായ അദ്ദേഹത്തെ 1931ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വധശിക്ഷക്ക് വിധേയനാക്കി. രക്ഷസാക്ഷിത്വം വരിക്കുമ്പോള്‍ അദ്ദേഹത്തിന് 23 വയസ് മാത്രമായിരുന്നു പ്രായം.
പൃഥ്വിയുടെ നിരവധി ആരാധകര്‍ പോസ്റ്റിന് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. പൃഥ്വി നായകനായെത്തിയ 'സെവന്‍ത് ഡേ' എന്ന ചിത്രത്തിലെ ഏറെ പ്രശസ്തമായ സംഭാഷണമാണ് പലരും പോസ്റ്റിന് താഴെ കുറിക്കുന്നത്. '
"കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിങ്.. ഇവര്‍ മൂന്ന് പേരുമാണ് എന്‍റെ ഹീറോസ്.. ഡോണ്ട് യൂ സീ ദി ഐറണി..."എന്നാണ് ചിത്രത്തിലെ പൃഥ്വിയുടെ കഥാപാത്രം പറയുന്ന ഡയലോഗ്. പൃഥ്വിയോട് ഭഗത് സിങ്ങിന്‍റെ ബയോപിക് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്
Content Highlights : Prithviraj Remembers Bhagat Singh On his 112th Birthday