സ്വാമി അയ്യപ്പന്റെ പുരാണം സിനിമയാകുന്നു. ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. പൃഥ്വി തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
വര്‍ഷങ്ങളായി ശങ്കര്‍ എന്നോട് ഈ കഥ പറഞ്ഞിട്ട്.. അത് ആരംഭിക്കുന്ന ദിനമായിരുന്നു എന്നും സ്വപ്നങ്ങളില്‍... ഒടുവില്‍ അത് സംഭവിക്കുന്നു... അയ്യപ്പന്‍. സ്വാമിയേ.. ശരണം അയ്യപ്പ!' ..എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പൃഥ്വി പങ്കുവച്ചത്.
'Raw Real Rebel' എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
"പോരാളിയായ ഒരു രാജകുമാരന്റെ ഇതുവരെ പറയാത്ത കഥ. ഒരിക്കല്‍ ഈ മണ്ണില്‍ ചവുട്ടി നടന്നിരുന്ന ഒരു വിപ്ലവകാരി..'സിനിമയെ ശങ്കര്‍ രാമകൃഷ്ണന്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നു. 'പതിനെട്ടാം പടി' എന്ന സിനിമയ്ക്കു ശേഷം താന്‍ സംവിധാനം ചെയ്യുന്ന സിനിമ ഇതാണെന്നും ഓഗസ്റ്റ് സിനിമയ്ക്കും ഷാജി നടേശനും സന്തോഷ് ശിവനും പൃഥ്വിരാജിനും നന്ദിയുണ്ടെന്നും ശങ്കര്‍ രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlights : prithviraj new movie ayyapan poster prithviraj as ayyapan sankar ramakrishnan august cinemas