നാലു തലമുറകളായി ബോളിവുഡിന്റെ നെടുന്തൂണാണ് കപൂര്‍ കുടുംബം. പൃഥ്വിരാജ് കപൂറില്‍ തുടങ്ങി രണ്‍ബീറിലും കരിഷ്മയിലും കരീനയിലും എത്തിനില്‍ക്കുകയാണ് അടിമുടി സിനിമാമയമായ ഈ താര കുടുംബം. സിനിമയിലും വേദിയിലും ഇതിഹാസ തുല്ല്യനായി നിറഞ്ഞുനിന്ന പൃഥ്വിരാജ് കപൂർ വിടപറഞ്ഞിട്ട് നാലര പതിറ്റാണ്ടായി.
എന്നാല്‍, പൃഥ്വിരാജ് കപൂറിന്റെ വിയോഗം രേഖകകളില്‍ കുറിച്ചപ്പോള്‍ വിക്കിപീഡിയക്ക് പിഴച്ചു. വിക്കിപീഡിയയിലെ രേഖകള്‍ അനുസരിച്ച് 1972 മെയ് 29നാണ് പൃഥ്വിരാജ് കപൂര്‍ മരിച്ചത്. എന്നാല്‍, മുത്തച്ഛന്‍ മരിച്ചത് 1972ലല്ല, 1971ലാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് കപൂര്‍ കുടുംബത്തിലെ മൂന്നാം തലമുറക്കാരനായ ഋഷി കപൂര്‍.
പൃഥ്വിനാഥ് കപൂര്‍, ജനനം 1906 നവംബര്‍ മൂനിന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലെ ല്യാല്‍പുര്‍ ജില്ലയിലെ സമുന്ദ്രിയില്‍. മരണം പൃഥ്വിരാജ് കപൂറായി 1971 മെയ് 29ന് ഇന്ത്യയിലെ മുംബൈയില്‍. താങ്കളെ ഓര്‍ക്കുന്നു. വിക്കിപീഡിയ മരിച്ച വര്‍ഷം തെറ്റായാണ് കൊടുത്തത്-ഋഷി കപൂര്‍ മുത്തച്ഛന്റെ ഫോട്ടോയ്ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചു.
ഋഷി കപൂറിന്റെ ട്വീറ്റ് വന്നതോടെ വിക്കിപീഡിയയിലെ മരണ വര്‍ഷം എഡിറ്റ് ചെയ്ത് ശരിയാക്കി. പൃഥ്വിരാജ് കപൂറിന്റെ മകന്‍ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂര്‍.
Content Highlights: prithviraj kapoor death Rishi Kapoor Wikipedia mistake
Share this Article
Related Topics