സിനിമയില്‍ ഹാസ്യരസമുള്ള കഥാപത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും പരുക്കന്‍ ഇമേജാണ് പൃഥ്വിരാജിന് ആരാധകര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ പൃഥ്വിയുടെ സെല്‍ഫ് ട്രോളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ച. പൃഥ്വിരാജ്-പാര്‍വതി ജോഡികള്‍ ഒന്നിച്ച 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പൃഥ്വിക്ക് പറ്റിയ അമളി ആരോ പകര്‍ത്തിയതാണ് പൃഥ്വി ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിലെ 'കണ്ണോണ്ട് ചൊല്ലണ' എന്ന ഗാനരംഗത്തിന്റെ ചിത്രീകരണമാണ് നടക്കുന്നത്. മഴയത്ത് പാര്‍വതിയുടെ പിറകെ ഓടി വന്ന പൃഥ്വി കാല്‍ വഴുതി വീഴുന്നതാണ് കാഴ്ചക്കാരിൽ ഒരാൾ വിഡിയോയില്‍ പകര്‍ത്തിയത്. സംഗതി ആളുകള്‍ ഏറ്റെടുത്തതോടെ പൃഥ്വി തന്നെ വീഡിയോ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു.
Content Highlights : prithviraj fell down ennu ninte moideen song sequence prithviraj self troll
Share this Article
Related Topics