പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന അയ്യപ്പനും കോശിയും (എ.കെ. ) എന്ന ചിത്രത്തിന്റെ ചിത്രീകരണം അട്ടപ്പാടിയിൽ. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ഏറെ വിജയം നേടിയ അനാർക്കലി എന്ന ചിത്രത്തിനുശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
ഗോൾഡ് കോയിൻ മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്തും പി.എം. ശശിധരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അന്നാ രേഷ്മാരാജൻ, സിദ്ദിഖ്, അനുമോഹൻ, ജോണി ആന്റണി, അനിൽ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധർ, ഗൗരി നന്ദ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങൾക്ക് ജെയ്ക്ക് ബിജോയ്‌സ് ഈണം പകർന്നിരിക്കുന്നു. സുധീപ് ഇളമൺ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിങ്ങും നിർവഹിക്കുന്നു.
കലാസംവിധാനം: മോഹൻദാസ്. പ്രൊഡക്‌ഷൻ കൺട്രോളർ: ബാദ്ഷ. പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്‌സ്: പൗലോസ് കുറുമുറ്റം, ജിതേഷ് അഞ്ചു മന, പ്രസാദ്. അട്ടപ്പാടി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം സെൻട്രൽപിക്‌ച്ചേഴ്‌സ് പ്രദർശനത്തിനെത്തിക്കുന്നു.
Content Highlights: Prithviraj Biju Menon Ayyappanum Koshiyum Sachi Malayalam Movie
Share this Article
Related Topics