മലയാളം കാത്തിരിക്കുകയാണ് ആ വരവിന്. നായകനായി വരുന്ന പ്രണവിനെ ഇപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട് പ്രേക്ഷകർ.
പ്രണവ് പക്ഷേ, ആര്‍ക്കും പിടികൊടുക്കുന്നില്ല. അച്ഛനെ അടിമുടി ആളുകള്‍ക്ക് അറിയാമെങ്കിലും നാളത്തെ താരമാകാന്‍ ഒരുങ്ങുന്ന മകന്‍ അഭിമുഖങ്ങളില്‍ നിന്നും ചിത്രമെടുപ്പില്‍ നിന്നുമെല്ലാം സമര്‍ഥമായി മുങ്ങിനടക്കുകയാണ്. നായകനായി തകർത്ത് അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും പബ്ലിസിറ്റിക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല പ്രണവ്. അതിനൊരു കാരണമുണ്ട്. ഈ ഒളിച്ചോട്ടത്തെക്കുറിച്ച് പ്രണവ് തന്നെ പറയുന്നു:
''എനിക്ക് മാധ്യമങ്ങളോട് വെറുപ്പില്ല. എന്റെ സ്വകാര്യതകള്‍ അറിഞ്ഞിട്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനം എന്നു തോന്നി. അതുകൊണ്ടാണ്.''
ഇഷ്ടങ്ങളെക്കുറിച്ച് ചോദിച്ചാലും കൃതമായ മറുപടിയുണ്ട് പ്രണവിന്.
''പ്രത്യേകമായി ഒന്നുമില്ല. അങ്ങനെ ജീവിച്ചുപോകുക. യാത്രകള്‍ ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്.''