കൊച്ചി: നടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന്റെ പേരില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്. നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍പോള്‍. ജീൻപോൾ ലാലിനെ കൂടാതെ ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
2016 നവംബര്‍ 16ന് ഹണിബീ ടുവിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. യുവ നടി കൊച്ചി പനങ്ങാട് ഹോട്ടലില്‍ എത്തി പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. മാത്രമല്ല പ്രതിഫലവും നല്‍കിയില്ല എന്ന് പരാതിയിൽ പറയുന്നു.
വഞ്ചനയ്ക്കും ലൈംഗികച്ചുവയോടെ സംസാരിച്ചതിനുമാണ് കേസ് റജിസ്റ്റർ ചെയ്തത്. കൊച്ചി പനങ്ങാട് പോലീസാണ് ജീൻപോളിനെതിരെ കേസെടുത്തത്. നടിയുടെ മൊഴി ഇന്‍ഫോ പാര്‍ക്ക് സിഐ എടുത്തു. കുറ്റാരോപിതരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും.
ഹണിബീ, ഹണിബീടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവധായകനാണ് ജീന്‍പോള്‍. ന്യൂജനറേഷൻ സിനിമകളിലെ ശ്രദ്ധേയ നടനാണ് ശ്രീനാഥ് ഭാസി. സിനിമയിലെ ടെക്നീഷ്യൻമാരാണ് അനൂപും അനിരുദ്ധും.
Share this Article
Related Topics