പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം. നരേന്ദ്രമോദി എന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കോണ്‍ഗ്രസ്, സി.പി.എം. തുടങ്ങിയ പാര്‍ട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യങ്ങളുമായാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന് കാണിച്ചാണ് ഇരു പാര്‍ട്ടികളും കമ്മീഷന് പരാതി നല്‍കിയത്.
വിവേക് ഒബ്‌റോയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷം ചെയ്യുന്ന ചിത്രം ഏപ്രില്‍ ആദ്യവാരമാണ് റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരിക്കുന്നത്. ആദ്യം ഏപ്രില്‍ 12ന് നിശ്ചയിച്ചിരുന്ന റിലീസ് പിന്നീട് ഏപ്രില്‍ അഞ്ചിലേയ്ക്ക് മാറ്റുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ പതിനൊന്നിനാണ് നടക്കുന്നത്.
ഒമങ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വിവേക് ഒബ്‌റോയും സന്ദീപ് സിങ്, ആനന്ദ് പണ്ഡിറ്റ്, ആചാര്യ മനീഷ് എന്നിവര്‍ ചേര്‍ന്നാണ്.
Content Highlights: PM NarendraModi Biopic Vivek Oberoi Bollywood Loksabha Election BJP
Share this Article
Related Topics