സിനിമാപ്രേക്ഷകരെ ആവേശം കൊള്ളിക്കാന്‍ രജനികാന്ത് വീണ്ടുമെത്തുന്നു. യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പേട്ട എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
സ്റ്റെലിഷ് ലുക്കിലാണ് സ്റ്റൈല്‍ മന്നന്‍ പേട്ടയില്‍ എത്തുന്നത്. ബോളിവുഡ് താരം നവാസുദീന്‍ സിദ്ദിഖിയാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.
സിമ്രാന്‍, തൃഷ, വിജയ് സേതുപതി, ബോബി സിംഹ, മാളവിക മോഹനന്‍, മേഘ ആകാശ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്.
കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ചിത്രം നിര്‍മിക്കുന്നു. സംഗീതം- അനിരുദ്ധ് രവിചന്ദര്‍, ക്യാമറ- തിരു.
Share this Article
Related Topics