അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ് പാതിരാ കുര്‍ബാന. നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു.
നിരവധി ഹിറ്റ് സിനിമകളില്‍ സഹ സംവിധായകന്‍ ആയി പ്രവര്‍ത്തിച്ച വിനയ് ജോസ് തന്നെ ആണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ബ്‌ളുലൈന്‍ മൂവീസ്സിന്റെ ബാനറില്‍ റെനീഷ് കായകുളം, സുനീര്‍ സുലൈമാന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ധ്യാന്‍ ശ്രീനിവാസന്റെതാണ്.
റോബി വര്‍ഗ്ഗീസ് രാജ്-ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം-ഷാന്‍ റഹ്മാന്‍,എഡിറ്റര്‍- രതിന്‍ രാധാകൃഷ്ണന്‍,കല-അജയന്‍ മങ്ങാട്,മേക്കപ്പ്-ഹസ്സന്‍ വണ്ടൂര്‍,വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യര്‍,പരസ്യക്കല-മാ മി ജോ,പ്രൊജക്റ്റ് ഡിസൈനര്‍ -രാജേഷ് തിലകം,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്, ഫന്റാസ്റ്റിക് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.
Content Highlights : Pathira Kurubana Movie First Look Starring Aju Vargheese Dhyan And Neeraj Madhav