മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ ഐ.എം വിജയന്‍ നിര്‍മിക്കുന്ന 'പാണ്ടി ജൂനിയേഴ്‌സി'ന്റെ ടീസര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തിറക്കി. ദീപക് ഡിയോന്‍ തിരക്കഥയും സംവിധാനവും ഒരുക്കുന്ന 'പാണ്ടി ജൂനിയേഴ്‌സ്' ബിഗ് ഡാഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഐ.എം വിജയനും അരുണ്‍ തോമസും ദീപു ദാമോദറും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
നേരത്തെ 'നെവര്‍ ബെറ്റ് എഗൈന്‍സ്റ്റ് അണ്ടര്‍ ഡോഗ്' എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാര്‍ത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒരുങ്ങുന്നതാണ് സിനിമയെന്ന സൂചനയോടെയാണ് ടീസര്‍ പുറത്ത് വന്നിരിക്കുന്നത്. ഫുട്‌ബോളുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിനാണ് ടീസറില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
ജിങ്കന്‍, മൃണാളിനി ഗാന്ധി, അശ്വിന്‍ മാത്യു, ജിലു ജോസഫ്, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നവാഗതനായ അനീഷ് സുരേന്ദ്രനാണ് ഛായാഗ്രാഹകന്‍. അശ്വിന്‍ സത്യ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. കലാസംവിധാനം രാഖില്‍, കോസ്റ്റ്യൂം ഡിസൈന്‍ അരുണ്‍ മനോഹര്‍, മേക്കപ്പ് മനു. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എല്‍ദോ ശെല്‍വരാജ്. പി.ആര്‍.ഒ എ.എസ്.ദിനേശ്. കഥ ദിപിന്‍ മാനന്തവാടി. നവംബറില്‍ ചിത്രം തിയ്യറ്ററുകളിലെത്തും.
Content Highlights: Pandi Juniors Official Teaser Football movie IM Vijayan productions Deepak Deon
Share this Article
Related Topics