തിരുവനന്തപുരം: കാമ്പസുകളെ ഇളക്കിമറിച്ചുകൊണ്ട് ഒരു മെക്‌സിക്കന്‍ അപാരതയുടെ റോഡ്‌ഷോ തുടങ്ങി. തിരുവനന്തപുരത്ത് ടി.വി.രാജേഷ് എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്ത റോഡ് ഷോ വരുംദിവസങ്ങളില്‍ കേരളത്തിലെ എല്ലാ കാമ്പസുകളിലുമെത്തും.
ചിത്രത്തിലെ പ്രധാനതാരങ്ങളായ ടോവിനോ തോമസിന്റെയും നീരജ് മാധവിന്റയും കത്തുകളുമായാണ് റോഡ് ഷോ കാമ്പസുകളിലെത്തുന്നത്. ഒപ്പം ചിത്രത്തിലെ ഗാനങ്ങളുടെ അവതരണവുമുണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട കാമ്പസുകളില്‍ ആഘോഷം കൊഴുപ്പിക്കാന്‍ ടോവിനോ ഉള്‍പ്പെടെ ചിത്രത്തിലെ താരനിരയുമെത്തും.
കലിപ്പ്..കട്ടകലിപ്പിലൂടെയും ഏമാന്മാരിലൂടെയും പടര്‍ന്നുകഴിഞ്ഞ ആവേശം മാനം മുട്ടിച്ചുകൊണ്ടാണ് റോഡ് ഷോയുടെ സഞ്ചാരം. ഇതിനകം യുവത്വത്തിനിടയില്‍ തരംഗമായിക്കഴിഞ്ഞ ചിത്രം മാര്‍ച്ച് മൂന്നിനാണ് തീയറ്ററുകളിലെത്തുന്നത്. അനൂപ് കണ്ണന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം ടോം ഇമ്മട്ടിയാണ്. രൂപേഷ് പീതാംബരന്‍, ഗായത്രി സുരേഷ് എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളില്‍.
Share this Article
Related Topics