ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പാട്ടിനെ ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ പാട്ട് പുറത്തിറങ്ങി ഏതാനും മണിക്കൂറുകളായപ്പോഴേക്കും യൂട്യൂബില്‍ ട്രെന്‍ഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു ഈ ഗാനം. ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തില്‍ കൗമാരപ്രായക്കാരുടെ കുസൃതിയും പ്രണയവുമെല്ലാം ചിത്രീകരിച്ചിരിക്കുന്നു. ഈ ഗാനം പാടാന്‍ ഷാന്‍ റഹ്മാന്‍ ആവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ താന്‍ കേട്ടിട്ടുണ്ടെന്ന് വിനീത് പറയുന്നു. ഫെയ്‌സ്ബുക്ക് പേജിലാണ് വിനീതിന്റെ കുറിപ്പ്.
വിനീതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
ഏറെ നാള്‍ മുന്‍പ് എരഞ്ഞോളി മൂസാക്ക ഒരു സ്റ്റേജില്‍ വെച്ച് പാടിയപ്പോളാണ് ഞാന്‍ ആദ്യമായി ഈ പാട്ടു കേള്‍ക്കുന്നത്.. മൂസാക്ക അതിമനോഹരമായാണ് അന്നതു പാടിയത്.. സ്റ്റേജ് പ്രോഗ്രാമുകളില്‍ സജീവമായ കാലം തൊട്ട് ഒരുപാട് തവണ മറ്റൊരുപാടു ഗായകരെപ്പോലെ ഞാനും ഈ പാട്ടു പാടിയിട്ടുണ്ട്.. ഒരു സിനിമയ്ക്ക് വേണ്ടി എന്റെ ശബ്ദത്തില്‍ ഈ പാട്ട് റെക്കോര്‍ഡ് ചെയ്യപ്പെടും എന്നത് ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ്.. ഒരുപാടു സന്തോഷം..
Original Composer : Thalassery Rafeeq
Lyricist : Jabbar karupadanna
Revisited by my brother Shaan Rahman
Best wishes for the entire team of Oru Adaar Love.. ????
Share this Article
Related Topics