അഡാര്‍ ലൗവിന് മുന്നിലെ തടസങ്ങള്‍- ഒമര്‍ ലുലു പറയുന്നു


1 min read
Read later
Print
Share

പ്രേക്ഷകര്‍ ഏറ്റെടുത്തതിനാല്‍ ഈ ചിത്രം തന്നെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളിയാണെന്ന് ഒമര്‍ പറയുന്നു

ഒരു അഡാര്‍ ലൗവിലെ പാട്ട് ഇത്രമാത്രം തരംഗം സൃഷ്ടിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. പ്രേക്ഷകര്‍ ഏറ്റെടുത്തതിനാല്‍ ഈ ചിത്രം തന്നെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളിയാണെന്നും ഒമര്‍ പറഞ്ഞു. മാതൃഭൂമി കപ്പ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഒമര്‍.

സിനിമയിലെ ആ സീന്‍ വൈറലാകുന്നതിനും മുന്‍പ് തന്നെ തിരക്കഥയില്‍ അല്‍പ്പം മാറ്റം വരുത്തണമെന്ന് കരുതിയിരുന്നു. പ്രിയ പ്രകാശിനും റോഷനും കുറച്ചുകൂടി സീന്‍ നല്‍കണമെന്ന് കരുതിയിരുന്നു. ഈ പാട്ട് പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് നേരേ ഹൈദരാബാദില്‍ നിന്ന് കേസ് വന്നു. അവിടെ സിനിമയ്‌ക്കെതിരേ റാലിയൊക്കെ സംഘടിപ്പു. സത്യത്തില്‍ അതെല്ലാം കണ്ടപ്പോള്‍ എനിക്ക് പേടി തോന്നി. അവിടെ നിന്ന് പോലീസ് വിളിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ജാമ്യം എടുക്കണം, അല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നൊക്കെ പറഞ്ഞു. ഫെഫ്കയില്‍ വരെ ഇതുമായി ബന്ധപ്പെട്ട ഫോണ്‍കോള്‍ വന്നു. ഇപ്പോള്‍ കേസ് സുപ്രീം കോടതിയിലാണ്. ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടയില്‍ ഞങ്ങള്‍ എല്ലാവരും കൂടി ഒരു ഗള്‍ഫ് പ്രോഗ്രാം ഏറ്റെടുത്തു. അതെല്ലാം തീര്‍ത്ത് ഇപ്പോള്‍ സ്‌ക്രിപ്റ്റ് എഴുതുകയാണ്.

തന്നെ സംബന്ധിച്ച് സിനിമ എന്നാല്‍ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കണമെന്ന് ഒമര്‍ ലുലു വ്യക്തമാക്കി. പ്രേക്ഷകര്‍ ഇഷ്ടപ്പെടണം എന്നത് മാത്രമാണ് നിബന്ധന. പണം മുടക്കിയ ആള്‍ക്ക് ലാഭം വേണം. ഇതാണ് എന്റെ സിനിമ. ചങ്ക്‌സ് സാമ്പത്തികമായി നല്ല നേട്ടം ഉണ്ടാക്കിയ ചിത്രമായിരുന്നു. പക്ഷേ കുടുംബ പ്രേക്ഷകര്‍ക്ക് കാണാന്‍ കൊള്ളില്ല എന്ന വിമര്‍ശനം ഉണ്ടായിരുന്നു. അഡാര്‍ ലൗവിലൂടെ അത് മാറ്റി എഴുതണം. അതൊരു കൊച്ചു സിനിമയാണ്. ഒരു ക്യൂട്ട് ചിത്രം- ഒമര്‍ ലുലു കൂട്ടിച്ചേര്‍ത്തു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാജ്യത്തു നിന്നും പുറത്താക്കുന്നവർക്ക് നികുതിപ്പണം തിരികെ നല്‍കുമോയെന്ന് ഷാന്‍ റഹ്മാന്‍

Dec 19, 2019


mathrubhumi

2 min

അന്ന് എനിക്കൊപ്പം അഭിനയിച്ച ബച്ചന്‍ ഇന്ന് ബിഗ്ബിയായി; മധു പറയുന്നു

Sep 24, 2019


mathrubhumi

2 min

നയന്‍താരയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല, ഉടനെ ആശുപത്രിയില്‍ എത്തിച്ചു

Jan 7, 2019