ഒമറിന്റെയും നൂറിന്റെയും ആരോപണങ്ങള്‍, പ്രിയയ്ക്ക് എതിരേയുള്ള ട്രോളുകള്‍: റോഷന്‍ മനസ്സ് തുറക്കുന്നു


1 min read
Read later
Print
Share

പ്രിയയും ഞാനും ഒരുമിച്ചിരുന്നാണ് ട്രോളുകളൊക്കെ നോക്കിയിരുന്നത്. അത് കാണുമ്പോള്‍ ഞാനും അവളെ ട്രോളും. ഞങ്ങള്‍ ശരിക്കും ഫണ്‍ എന്ന നിലയിലാണ് അതിനെയൊക്കെ കണ്ടിരുന്നത്

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് റോഷന്‍. ചിത്രം പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ റോഷനെയും ചിത്രത്തിലെ നായിക പ്രിയ വാര്യരെയും വിമര്‍ശിച്ച് സംവിധായകന്‍ ഒമര്‍ ലുലു രംഗത്ത് വന്നത് വാര്‍ത്തയായിരുന്നു.

റോഷനും പ്രിയയ്ക്കും കിട്ടിയ പ്രശസ്തി അവിചാരിതമായെന്നും അവര്‍ അതില്‍ മാറിപ്പോയെന്നുമായിരുന്നു ഒമറിന്റെ ആരോപണം. ഇത് കൂടാതെ ചിത്രത്തിലെ മറ്റൊരു നായികയായ നൂറിനും റോഷനെതിരേ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഒമറിന്റെയും നൂറിന്റെയും ആരോപണങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് റോഷന്‍. ജമേഷ് ഷോയിലാണ് റോഷന്‍ ആരോപണങ്ങളോട് പ്രതികരിച്ചത്.

"അഡാറ് ലൗവില്‍ ഞാന്‍ ഓഡിഷന്‍ വഴിയാണ് വന്നത്. മെയിന്‍ ലീഡ് ആയിട്ടല്ല, പ്രധാനപ്പെട്ട നാലഞ്ച് പേരില്‍ ഒരാളായാണ്. പിന്നെ മാണിക്യ മലരായ എന്ന പാട്ട് ഹിറ്റ് ആയപ്പോള്‍ കഥാപാത്രങ്ങള്‍ മാറുകയായിരുന്നു.

ഒമറിക്കയുടെ അഭിമുഖം ഞാന്‍ കണ്ടിരുന്നു. ഞാന്‍ ഒമറിക്കയോട് പ്രതികരിക്കാനൊന്നുമില്ല. എന്നെ സിനിമയിലേക്ക് കൈ പിടിച്ചു കൊണ്ട് വന്ന വ്യക്തിയാണ് ഒമറിക്ക. ആ പുള്ളിയാണ് എന്നെ എല്ലാം പഠിപ്പിച്ച് തന്നത്. സെറ്റില്‍ ഞങ്ങളെ ഒന്നിനും ഒമറിക്ക ഫോഴ്‌സ് ചെയ്യാറില്ല, ഞങ്ങള്‍ക്ക് ഞങ്ങളുടേതായ സ്‌പേസ് തരും. ഭയങ്കര ഫ്രീഡം ആയിരുന്നു. നൂറിന്‍ പറഞ്ഞതും കണ്ടിരുന്നു. എനിക്കതില്‍ ഒരു പ്രശ്‌നവുമില്ല. എനിക്ക് ആരോടും പരിഭവമില്ല".

സഹതാരം പ്രിയയ്‌ക്കെതിരേ വന്നിരുന്ന ട്രോളുകളോടും താരം പ്രതികരിച്ചു."പ്രിയയും ഞാനും ഒരുമിച്ചിരുന്നാണ് ട്രോളുകളൊക്കെ നോക്കിയിരുന്നത്. അത് കാണുമ്പോള്‍ ഞാനും അവളെ ട്രോളും. ഞങ്ങള്‍ ശരിക്കും ഫണ്‍ എന്ന നിലയിലാണ് അതിനെയൊക്കെ കണ്ടിരുന്നത്."

റോഷനുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

Content Highlights : Oru Adaar Love Fame Roshan Interview Priya Varrier Omar Lulu Noorin

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

രാജ്യത്തു നിന്നും പുറത്താക്കുന്നവർക്ക് നികുതിപ്പണം തിരികെ നല്‍കുമോയെന്ന് ഷാന്‍ റഹ്മാന്‍

Dec 19, 2019


mathrubhumi

2 min

നയന്‍താരയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല, ഉടനെ ആശുപത്രിയില്‍ എത്തിച്ചു

Jan 7, 2019


mathrubhumi

2 min

അന്ന് എനിക്ക് ശത്രുവിനെ ചൂണ്ടിക്കാണിച്ചു തന്നത് മമ്മൂക്കയുടെ ഭാര്യ- ലാല്‍ ജോസ്

Sep 4, 2018