ഒരു അഡാര്‍ ലവ് സിനിമയുടെ ക്ലൈമാക്‌സ് സംബന്ധിച്ച് വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ ഒമര്‍ലുലു. നമ്മുടെ സമൂഹത്തില്‍ പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും യഥാര്‍ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ക്ലൈമാക്‌സ് ഒരുക്കിയതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പ്രണയദിനത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രിയ വാര്യര്‍, റോഷന്‍, നൂറിന്‍ ഷെറീഫ് തുടങ്ങി ഒരുപിടി പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. ചിത്രം തെലുങ്ക്, കന്നട ഭാഷകളിലും പുറത്തിറങ്ങിയിട്ടുണ്ട്.
ഒമര്‍ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
പടം കണ്ട് ഇഷ്ടമായെന്നും പറഞ്ഞ് ഒരുപാട് മെസ്സേജുകള്‍ വരുന്നുണ്ട്, അതുപോലെ തന്നെ പടത്തിന്റെ ക്ലൈമാക്‌സിനെ സംബന്ധിച്ച് എതിരഭിപ്രായങ്ങളും വരുന്നുണ്ട്. അത്രയും നേരം ചിരിച്ച് കണ്ട ഒരു ചിത്രത്തിന് അത്തരം ഒരു ക്ലൈമാക്‌സ് വേണമായിരുന്നോ എന്നതാണ് പലരുടെയും ചോദ്യം.
ഫീല്‍ ഗുഡ് ആയി അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നിട്ടും ഇത്തരം ഒരു റിസ്‌ക് എടുക്കാന്‍ കാരണം, ഈ ചിത്രത്തിന് തന്നെ എനിക്ക് പ്രചോദനമായ ഒരു റിയല്‍ ലൈഫ് ഇന്‍സിഡന്റ് ആണ്. പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്, പതിയിരിക്കുന്ന അത്തരം അപകടങ്ങളെ തുറന്നുകാട്ടല്‍ കൂടിയായിരുന്നു ഉദ്ദേശിച്ചത്.
Content Highlights: omar lulu on oru adaar love movie criticism priya warrier roshan noorin sherif cyber attack