'വല്ല്യ താരങ്ങള്‍ ഇല്ലാതെ ഒരു പടമിറങ്ങി അത് ഒരു ഷോ കളിച്ചാല്‍ തന്നെ ആ സംവിധായകന്റെ വിജയമാണ്'


2 min read
Read later
Print
Share

'പല പുതുമുഖങ്ങള്‍ക്കും, അവസരം ലഭിക്കാത്ത അഭിനേതാക്കള്‍ക്കും അവസരം കൊടുക്കാന്‍ എനിക്ക് പറ്റുന്നുണ്ട്. എനിക്കത് മതി, കുറെ വിമര്‍ശനങ്ങള്‍ക്കും ,കുറ്റപ്പെടുത്തലുകള്‍ക്കും ഇടയില്‍ അത് വലിയൊരു ആത്മസംതൃപ്തി തരുന്നുണ്ട്.'

സിജു വില്‍സണ്‍, അനുസിത്താര, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ അണിനിരത്തി ഒമര്‍ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി വെഡ്ഡിംഗ്. 2016ല്‍ പുറത്തിറങ്ങിയ ചിത്രം റിലീസ് ചെയ്യുന്ന അവസരത്തില്‍ ആകെ ഇരുപത്തിയെട്ടു തിയേറ്ററുകളാണ് ലഭിച്ചതെന്ന് ഒമര്‍ ലുലു. വലിയ താരങ്ങളൊന്നുമില്ലാതെ പുതുമുഖങ്ങളെ വച്ച് ഒരു സിനിമയെടുത്ത് ആ ചിത്രം തിയേറ്ററിലെത്തിക്കാന്‍ പറ്റുന്നത് തന്നെ ഒരു സംവിധായകന്റെ വിജയമാണെന്ന് ഹാപ്പി വെഡ്ഡിംഗിന്റെ ഛായാഗ്രഹകന്‍ സിനു സിദ്ധാര്‍ഥ് അന്ന് പറഞ്ഞിരുന്നെന്നും സംവിധായകന്‍ പറയുന്നു. തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി ഫേസ്ബുക്കിലൂടെയാണ് ഒമറിന്റെ പ്രതികരണം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന തന്റെ സിനിമകള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാവുന്നതില്‍ സന്തോഷമുണ്ടെന്നും ഒമര്‍ ലുലു പറയുന്നു.

ചെന്നൈയില്‍, ഹാപ്പി വെഡിങ്ങ് ക്യുബില്‍ ലോഡ് ചെയ്ത് തിരിച്ച് ഹോട്ടലില്‍ എത്തിയപ്പോഴാണ് തിയേറ്റര്‍ ലിസ്റ്റ് കിട്ടുന്നത്. അമ്പതോളം സെന്ററുകള്‍ പ്രതീക്ഷിച്ചെങ്കിലും കമ്മട്ടിപ്പാടം ,ആടുപുലിയാട്ടം ,അല്ലു അര്‍ജുന്റെ യോദ്ധാവ് എന്നീ വലിയ ചിത്രങ്ങളുടെ റിലീസ് ഉണ്ടായിരുന്നതുകൊണ്ട് ഹാപ്പിവെഡിങ്ങിന് ആകെ കിട്ടിയത് 28 തിയേറ്ററുകള്‍, അതും ഒന്നോ രണ്ടോ ഷോകള്‍ മാത്രം, സ്വന്തം നാട്ടില്‍ പോലും ഒറ്റ തിയേറ്റര്‍കിട്ടാത്ത അവസ്ഥ. ഇതില്‍ നിരാശനായിരിക്കുമ്പോഴാണ് ഹാപ്പി വെഡിങ്ങിന്റെ ക്യാമറാമാന്‍ സിനു ചേട്ടന്‍ ഒരു കാര്യം പറയുന്നത്: ''ഞാന്‍ ഹാപ്പി വെഡ്ഡിങ്ങിനു മുന്നേ പത്ത് പതിനെട്ട് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് അതില്‍ പലതും റിലീസ് പോലും ചെയ്തിട്ടില്ല, ഈ സിനിമ ഞാന്‍ ചെയ്യാന്‍ വരുമ്പോള്‍ ഇത് റീലീസ് ആവും എന്ന് തന്നെ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, Star Value ഇല്ലാത്ത ഒരു സിനിമ ഷൂട്ടിങ്ങ് അവസാനിപ്പിച്ച് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ പറ്റുന്നത് തന്നെ ഭാഗ്യമാണ്, അത് ആ സംവിധായകന്റെ വിജയമാണ്'.

ഈ വാക്കുകള്‍ എല്ലാ കാലത്തും പ്രസക്തമാണെന്നാണ് എന്റെ പക്ഷം ,കാരണം മലയാളത്തില്‍ ഒരു വര്‍ഷം ഇരുന്നൂറില്‍ അധികം ചിത്രങ്ങളുടെ ഷൂട്ട് നടക്കുന്നുണ്ട് ,അതില്‍ നൂറ്റമ്പതോളം ചിത്രങ്ങള്‍ മാത്രമാണ് റിലീസ് ആവുന്നത് ,അതില്‍ തന്നെ പത്തോ പന്ത്രണ്ടോ ചിത്രങ്ങളാണ് വിജയിക്കുന്നത് . ഞാന്‍ എന്റെ മൂന്നുചിത്രങ്ങളും സാറ്റലൈറ്റ് വാല്യൂ ഇല്ലാത്ത താരങ്ങളെ വെച്ചാണ് ചെയ്തത്, ഇത് മൂന്നും നിര്‍മ്മാതാക്കള്‍ക്ക് യാതൊരു വിധ നഷ്ടവും ഉണ്ടാക്കിയിട്ടില്ല .അതില്‍ അങ്ങേയറ്റം സന്തോഷമേ ഉള്ളു, കാരണം വലിയ താരങ്ങളിലെങ്കിലും പുതിയ ആളുകളെ വെച്ച് എന്റെ ചിത്രം നിര്‍മ്മിക്കാന്‍ നിര്‍മാതാക്കള്‍ മുന്നോട്ട് വരുന്നുണ്ട് ,അതിലൂടെ പല പുതുമുഖങ്ങള്‍ക്കും, അവസരം ലഭിക്കാത്ത അഭിനേതാക്കള്‍ക്കും അവസരം കൊടുക്കാന്‍ എനിക്ക് പറ്റുന്നുണ്ട്. എനിക്കത് മതി, കുറെ വിമര്‍ശനങ്ങള്‍ക്കും, കുറ്റപ്പെടുത്തലുകള്‍ക്കും ഇടയില്‍ അത് വലിയൊരു ആത്മസംതൃപ്തി തരുന്നുണ്ട്.

NB : വല്ല്യ താരങ്ങള്‍ ഇല്ലാതെ ഒരു പടമിറങ്ങി അത് ഒരു ഷോ കളിച്ചാല്‍ തന്നെ ആ സംവിധായകന്റെ വിജയമാണ്. പുതുമുഖങ്ങളേ വെച്ച് ഇറങ്ങിയ അഡാറ് ലവിന് 2000 തീയറ്റര്‍ കിട്ടിയതും നാല് ഭാഷകളില്‍ ഒരേ സമയം ഇറക്കാന്‍ പറ്റിയതും റിലീസായി മാസങ്ങള്‍ കഴിഞ്ഞിട്ടും ട്രോളുകളില്‍ നിറഞ്ഞ് ഇപ്പോഴും ചര്‍ച്ചയാവുന്നുണ്ടെങ്കില്‍ അതും ഒരു വിജയമാണ്...കഷ്ടപ്പെട്ടവനെ കഷ്ടപ്പാടിന്റെ വേദനയും ബുദ്ധിമുട്ടും അറിയുള്ളു പുണ്ണ്യാളാ...........

Content Highlights : Omar Lulu facebook post about his films with new faces no star value

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ട്രെയിനില്‍ കുട പിടിച്ച് ലൈവില്‍ വന്നു, ചോര്‍ച്ച പരിഹരിക്കാമെന്ന് റെയില്‍വെ, വിനോദ് കോവൂര്‍ ഹാപ്പി

Jul 21, 2019


mathrubhumi

1 min

'സ്വപ്‌നാടനം' നിര്‍മാതാവ് പാഴ്‌സി മുഹമ്മദ് അന്തരിച്ചു

Nov 19, 2019


mathrubhumi

1 min

നടി പ്രീത പ്രദീപ് വിവാഹിതയായി, ചിത്രങ്ങള്‍ കാണാം

Aug 27, 2019