ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ പങ്കുവെച്ച ശക്തിമാന്‍ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. തൊണ്ണൂറുകളിലും രണ്ടായിരമാണ്ടിന്റെ ആദ്യവും കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള ടെലിവിഷന്‍ പ്രേക്ഷകരുടെ ആരാധനാ കഥാപാത്രമായിരുന്ന ശക്തിമാന്റെ ചിത്രമാണ് ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്. ശക്തിമാന്‍ സീരിയലിന്റെ നിര്‍മ്മാതാവ് കൂടിയായിരുന്ന മുകേഷ് ഖന്നയാണ്
സീരിയലില്‍ ആ വേഷം കൈകാര്യം ചെയ്തത്. എന്നാല്‍ ഈ ചിത്രത്തിലെ ശക്തിമാന്‍ മുകേഷ് ഖന്നയല്ല, മലയാളികളുടെ സ്വന്തം മുകേഷാണ്.
ധമാക്ക എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളിലൊന്നാണ് ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്. 'അന്തസ്സുള്ള ശക്തിമാന്‍' എന്ന അടിക്കുറിപ്പോടെയാണ് മുകേഷിന്റെ ചിത്രം ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്.
എം കെ നാസര്‍ ആണ് ധമാക്ക നിര്‍മ്മിക്കുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ 'നിലാപ്പൈതലേ' എന്നു വിളിച്ചോമനിക്കുന്ന അരുണ്‍ ആണ് ധമാക്കയില്‍ നായകനാകുന്നത് എന്ന് സംവിധായകന്‍ നേരത്തെ അറിയിച്ചിരുന്നു.ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights : Omar Lulu director shares Shaktiman picture of Mukesh in facebook viral
Share this Article
Related Topics