കൊച്ചി: ഹാപ്പി വെഡ്ഡിംഗിന് ശേഷം ഒമര്‍ സംവിധാനം ചെയ്യുന്ന ചങ്ക്സില്‍ ശ്രീനാഥ് ഭാസിക്ക് പകരം ആനന്ദത്തിലെ കുപ്പിയെ അവതരിപ്പിച്ച വൈശാഖ് നായരാണ് അഭിനയിക്കുന്നത്. സൗബിന്‍ സാഹിര്‍ ചിത്രം പറവയില്‍ ശ്രീനാഥ് ഭാസി അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയതാണ് ശ്രീനാഥ് ഭാസിക്ക് ചങ്ക്സിനായി ഡേറ്റില്ലാതായത്.
ചങ്ക്സിലെ മറ്റൊരു കഥാപാത്രമായാണ് വൈശാഖിനെ കാസ്റ്റ് ചെയ്തിരുന്നതെങ്കിലും ശ്രീനാഥ് ഭാസിയുടെ അഭാവത്തില്‍ പ്രധാനപ്പെട്ട വേഷം നല്‍കുകയായിരുന്നെന്നാണ് വിവരം. ബാലു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരുടെ പേരുകള്‍ മാത്രമെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളു. നായികമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും.
സനൂപ് തൈക്കുടം, ജോസഫ് വിജീഷ്, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ചങ്ക്സിന്റെ തിരക്കഥ തയാറാക്കുന്നത്. സൗഹൃദം, പ്രണയം, ക്യാംപസ് തുടങ്ങിയ ഘടകങ്ങളാണ് ചങ്ക്സിലും സംവിധായകന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒമറിന്റെ ആദ്യ സംവിധാന സംരംഭമായ ഹാപ്പി വെഡ്ഡിംഗ് ബോക്സ് ഓഫീസ് വിജയം നേടിയതിനൊപ്പം മികച്ച എന്റര്‍ടെയ്നറാണെന്ന അഭിപ്രായവും നേടിയ ചിത്രമാണ്. സ്റ്റാര്‍ കാസ്റ്റെന്ന് പറയാന്‍ ആരുമില്ലാതിരുന്ന ചിത്രം കോടികളുടെ കളക്ഷന്‍ വിജയം നേടുകയും ചെയ്തു.
ഏറണാകുളും പ്രധാന ലൊക്കേഷനായ ചങ്ക്സിന്റെ ചിത്രീകരണത്തിന്റെ ഏറിയ പങ്കും കാലടിയിലെ ശ്രീ ശങ്കരാചാര്യ ക്യാംപസിലായിരിക്കും.
Share this Article
Related Topics