ഒമര്‍ ലുലു ചിത്രത്തിലൂടെ പോണ്‍ താരം മിയ ഖലീഫ മലയാളത്തിലേക്ക്. ഹിറ്റ് ചിത്രം ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലാകും മിയ മലയാളികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുക. ഒരു വര്‍ഷം മാത്രം നീണ്ട പോണ്‍ കരിയര്‍ കൊണ്ട് ലോകത്തെ ഏറ്റവും വിലയേറിയ പോണ്‍ താരമായി മാറിയ ആളാണ് ലെബനീസ് വംശജയായ മിയ ഖലീഫ.
ചങ്ക്സ് 2: ദി കണ്‍ക്ലൂഷന്‍ എന്നായിരിക്കും ചിത്രത്തിന്റെ പേര്. വെറുതേ വന്നുപോകുന്ന ഒരു റോളായിരിക്കില്ല ചിത്രത്തില്‍ മിയക്കെന്ന് സംവിധായകന്‍ പറയുന്നു. ഒരു ക്യാരക്ടര്‍ റോളിലാകും അവര്‍ എത്തുക. ഒരു ഗാനവും ഉണ്ടാകും-ഒമര്‍ ലുലു മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ഒരു ബോളിവുഡ് കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നത്. മിയ പ്രൊജക്ടിനോട് അനുകൂലമായാണ് പ്രതികരിച്ചത്. ഇനി അവസാനവട്ട ചര്‍ച്ചകള്‍ കൂടി ബാക്കിയുണ്ടെന്നും ഒമര്‍ വ്യക്തമാക്കി.
ചങ്ക്സിന് തിരക്കഥ ഒരുക്കിയ സാരംഗും സനൂപും തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും രചന നിര്‍വഹിക്കുന്നത്. ഹണി റോസ് തന്നെയാകും നായിക. എന്നാല്‍ മറ്റുള്ള അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. അടുത്ത മെയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനാണ് ഉദ്ദേശ്യം. ഓണം റിലീസായിട്ടാകും ചങ്ക്സ് 2 തിയേറ്ററുകളില്‍ എത്തുക. ഒമര്‍ ലുലു പറഞ്ഞു.
ഒരു അഡാര്‍ ലവ് ആണ് ഒമറിന്റെ അടുത്ത ചിത്രം. ഇതിന്റെ ഷൂട്ടിങ് ഡിസംബര്‍ 14ന് ആരംഭിക്കും. വിഷുവിനാണ് റിലീസ്. ഇതിനു ശേഷമാകും ചങ്ക്സ് 2ന്റെ ചിത്രീകരണം ആരംഭിക്കുക.
Share this Article
Related Topics