മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോനിക്ക് പദ്മഭൂഷണ്‍ ലഭിച്ചതിലുള്ള അഭിമാനം പങ്കുവച്ച് നടന് നിവിന്‍ പോളി. ഏഴ് വര്‍ഷം മുന്‍പ് ലോകകപ്പും ഇപ്പോള്‍ പദ്മഭൂഷണും നേടിത്തന്ന ധോനി രാജ്യത്തിന്റെ അഭിമാനമാണെന്ന് നിവിന്‍ കുറിച്ചു.
നിവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് :
ഏഴ് വര്‍ഷം മുന്‍പ് ഈ ദിവസം അദ്ദേഹം നമുക്ക് ലോകകപ്പ് നേടി തന്നു. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ ദിവസം ന പദ്മഭൂഷൺ ലഭിക്കുകയും ചെയ്തു. ഏഴാം നമ്പര്‍ ജേഴ്സി ധരിക്കുന്ന നിങ്ങള്‍ക്ക് ജനലക്ഷങ്ങളുടെ മനസിലാണ് സ്ഥാനം ..നിങ്ങള്‍ ഈ രാജ്യത്തിന്റെ അഭിമാനമാണ്-നിവിന്‍ കുറിച്ചു
ഭാരതരത്നം, പത്മവിഭൂഷണ്‍ എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മഭൂഷണ്‍. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ കൈയില്‍ നിന്ന് സൈനിക യൂനിഫോമിലാണ് ധോനി പുരസ്കാരം ഏറ്റുവാങ്ങിയത്. ഏഴു വര്‍ഷം മുന്‍പ് 2011ലാണ് ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോക കപ്പില്‍ മുത്തമിടുന്നത്. മഹേന്ദ്ര സിങ് ധോനിയായിരുന്നു അന്ന് ക്യാപ്റ്റന്‍ പദവി അലങ്കരിച്ചിരുന്നത്.
nivin pauly facebook post on Dhoni recieving Padma Bushan Nivin on Dhoni