ബോളിവുഡ് താരം പ്രിയങ്കയും അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനാസും ഡേറ്റിങ്ങിലാണെന്ന് നിക്കിന്റെ മുന്‍ കാമുകി ഡെല്‍റ്റ് ഗൂഡ്രം. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡെല്‍റ്റ് ഗൂഡ്രം പ്രിയങ്ക-നിക് പ്രണയത്തെക്കുറിച്ച് സംസാരിച്ചത്.
നികുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. അടുത്ത കാലത്ത് നിക്ക് ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ അത് സംസാരിച്ച് പരിഹരിക്കാന്‍ ശ്രമിച്ചപ്പോഴേക്കും പ്രിയങ്കയുമായി നിക് പ്രണയത്തിലായി. ബോളിവുഡിലെ സൂപ്പര്‍താരവുമായി തനിക്ക് മത്സരിക്കാന്‍ കഴിയില്ലെന്നും ഓസ്‌ട്രേലിയന്‍ ഗായികയായ ഡെല്‍റ്റ നിരാശയോടെ പറഞ്ഞു. 2011 മുതല്‍ നിക്കും ഡെല്‍റ്റയും തമ്മില്‍ പ്രണയത്തിലായിരുന്നു.
മെറ്റ് ഗാലയില്‍ നിന്നുള്ള പ്രിയങ്കയുടെ ചിത്രങ്ങള്‍ നിക്ക് പങ്കുവച്ചിരുന്നു. ഇതോടെ ഇരുവരെയും ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നു തുടങ്ങി. നികിന്റെ ബന്ധുവിന്റെ വിവാഹത്തില്‍ പ്രിയങ്ക പങ്കെടുത്തതോടെ അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായി.
മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക തന്നെക്കാള്‍ പത്തു വയസ് കുറവുള്ള നിക്കിനെ പ്രണയിക്കുന്നതില്‍ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രണയത്തിന് എന്ത് പ്രായം എന്ന് പറഞ്ഞാണ് ഇവരുടെ ആരാധകര്‍ വിമര്‍ശകരുടെ വായടപ്പിക്കുന്നത്. നിക് ജോനാസ് ഒരു പ്ലേബോയ് ആണെന്നും അദ്ദേഹത്തെ വിശ്വസിക്കരുതെന്നും പ്രിയങ്കയെ ഉപദേശിക്കുന്നവരും കുറവല്ല.
content highlight: Nick Jonas’ ex reportedly heartbroken that he’s dating Priyanka Chopra, says she can’t compete
Share this Article
Related Topics