മുന്‍ മിസ്സ് വേള്‍ഡും ബോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്രയും പോപ് ഗായകന്‍ നിക്ക് ജോണ്‍സും തമ്മിലുള്ള വിവാഹ നിശ്ചയം ഉടനുണ്ടാവുമെന്ന് ഗോസിപ്പുകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഈയിടെ ന്യൂ യോര്‍ക്കിലും ലോസ് ഏഞ്ചല്‍സിലും ഇരുവരും ചുറ്റിക്കറങ്ങുന്ന വീഡിയോകളും ഫോട്ടോകളും പ്രചരിച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന് തന്നെ മിക്കവരും വിശ്വസിച്ചു പോന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ന്യൂ ഡല്‍ഹിയില്‍ നടന്ന ഒരു ഈ വിഷയത്തെപ്പറ്റി പ്രിയങ്കയോട് നേരിട്ട് ചോദിച്ചപ്പോള്‍ താനൊരു പെണ്‍കുട്ടിയാണെന്നും ജീവിതം പരസ്യപ്പെടുത്താന്‍ ആ ഗ്രഹിക്കുന്നില്ലെന്നുമാണ് അവര്‍ പ്രതികരിച്ചത്.
'എന്റെ ജീവിതത്തിന്റെ 90 ശതമാനം ഇപ്പോള്‍ സമൂഹത്തിന്റേതായിരിക്കുന്നു. ബാക്കി 10 ശതമാനം മാത്രമാണ് എന്റേതായിട്ടുള്ളൂ. അതെനിയ്ക്കു എന്റേതു മാത്രമായി വെക്കണം. ഞാനുമൊരു പെണ്‍കുട്ടിയാണ്. എന്റെ കുടുംബം. എന്റെ സൗഹൃദം... അതേ പറ്റിയൊന്നും മറ്റുള്ളവരോട് വിശദികരിക്കേണ്ടതാണെന്നു കരുതുന്നില്ല.' ഇങ്ങനെയാണ് പ്രിയങ്ക പ്രതികരിച്ചത്.
ഗോസിപ്പുകളോടുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ ചിലപ്പോള്‍ വളരെ വേദന തോന്നുമെന്നും മറ്റു ചിലപ്പോള്‍ ചിരിച്ചു തള്ളുമെന്നും പ്രിയങ്ക പറഞ്ഞു
ന്യൂ ഡല്‍ഹിയില്‍ യെസ് ബാങ്കും എഫ് ഐ സി സി ഐ സംഘടനയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ പരസ്പര സംവാദത്തിനിടയിലാണ് പ്രിയങ്ക താനും നിക് ജോണ്‍സുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചത്.
സല്‍മാന്‍ ഖാന്‍ നായകനാകുന്ന 'ഭാരത്' എന്ന ചിത്രത്തില്‍നിന്നു നടി പിന്‍മാറിയതു മുതല്‍ പ്രിയങ്കയെ ഗോസിപ്പുകള്‍ പിന്‍തുടരുന്നുണ്ട്. ചില പ്രത്യേക കാരണത്താലാണ് പ്രിയങ്ക പിന്‍മാറിയതെന്നാണ് ഭാരതിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍ അന്നു പറഞ്ഞത്.
തന്റെ ബന്ധുവിന്റെ വിവാഹവേളയില്‍ നിക്ക് തന്റെ പുതിയ സുഹൃത്തായ പ്രിയങ്കയെ എല്ലാവര്‍ക്കു മുന്നിലും പരിയപ്പെടുത്തിയിരുന്നു. പ്രിയങ്കക്കൊപ്പം നിക്ക് ജോണ്‌സ് ഇന്ത്യയിലെത്തി പ്രിയങ്കയുടെ അമ്മയായ മധു ചോപ്രയെയും കാണാന്‍ ചെന്നിരുന്നു.
കഴിഞ്ഞ ദിവസം സിങ്കപ്പൂരില്‍ നടന്ന നിക്ക് ജോണ്‍സിന്റെ സംഗീത പരിപാടിയില്‍ പ്രിയങ്കയും പങ്കെടുത്തിരുന്നു. നിക്കിന്റെ പാട്ടിനൊപ്പം താളച്ചുവടുകള്‍ വെക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.