മലയാള സിനിമയിലെ പ്രണയകാവ്യങ്ങളെ അടയാളപ്പെടുത്തിയ ജുലായ് ലക്കം പുറത്തിറങ്ങി. ആര്‍ട്ടിസ്റ്റ് മദനന്‍ തയ്യാറാക്കിയ മലയാളസിനിമയിലെ നിത്യഹരിത
നായകന്റെ പെയിന്റിങ്ങും പുതുതലമുറയിലെ നായിക സാനിയ ഇയ്യപ്പന്റെ ഫോട്ടോഷൂട്ടും ചേര്‍ന്ന കവര്‍ ചിത്രം ഇതിനകം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നവര്‍ക്ക്
നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്ന ലക്കമാണിത്.
മലയാള സിനിമയിലെ പ്രേമകാവ്യംപോലെ പിറന്ന്
തലമുറകള്‍ കൈമാറിയ ഇന്നും പ്രേക്ഷകരുള്ള 25
സിനിമകളെക്കുറിച്ച് എഴുത്തുകാരനായ വി.ആര്‍. സുധീഷ്
എഴുതുന്നു. പ്രേക്ഷകര്‍ ആഘോഷിച്ച ഉള്ളുലയ്ക്കുന്ന
ചലച്ചിത്രാനുഭവങ്ങളില്‍ നീലക്കുയിലും ചെമ്മീനും
ചാമരവും തൂവാനത്തുമ്പിയും ഒരേ കടലും പ്രണയവും
അവിടെ നിറഞ്ഞ് നില്‍ക്കുന്നു.
കാലം മാറുമ്പോഴും ഓരോ കേള്‍വിയിലും
ആസ്വാദക ഹൃദയങ്ങളില്‍ അനുരാഗമധുരങ്ങള്‍ നിറച്ച മികച്ച 25
പ്രണയഗാനങ്ങള്‍ സംഗീതനിരൂപകനായ രവി മേനോന്‍ തിരഞ്ഞെടുക്കുന്നു. ഭാവനയും ഈണവും സ്വപ്‌നവും വിരഹവും ആരാധനയും ചേര്‍ന്ന പ്രണയ ത്തിന്റെ ഉത്സവങ്ങളാണ്
ഓരോ ഗാനവും. ആ ഗാനങ്ങളോരോന്നും നമ്മളെ
കാലങ്ങള്‍ക്കപ്പുറേത്തക്ക് പറത്തും, ചിലേപ്പാള്‍ ജൂണിലെ
നിലാമഴയില്‍ കുളിര്‍പ്പിക്കും...
കൂടാതെ ആരാധകഹൃദയം കവര്‍ന്ന മലയാള സിനിമ
യിലെ പ്രണയ ജോഡികള്‍ക്കൊപ്പം സിനിമയിലും ജീവിതത്തിലും ഒന്നിച്ച താരങ്ങള്‍ ഈ ലക്കത്തിന്റെ ഭാഗമാകുകയാണ്. പ്രേക്ഷകര്‍ ആഘോഷിച്ച പ്രണയചിത്രങ്ങളുടെ സംവിധായകന്‍ കമല്‍, പ്രേമം ഫെയിം യുവതാരം അനുപമ പരമേശ്വരന്‍, ബോളിവുഡ് ഡ്രീം ഗേള്‍ അലിയ ഭട്ട് എന്നിവരും ഈ പ്രണയപ്പതിപ്പിന്റെ ഭാഗമാകുന്നു.
എന്നും പുതുമകള്‍ ഇഷ്ടപ്പെടുന്ന വായനക്കാര്‍ക്ക് ഈ ലക്കം വ്യത്യസ്താനുഭവമായിരിക്കും.