നടന് ഹിമാന്‍ഷ് കോലിയുമായുള്ള പ്രണയം തകര്‍ന്നതിനെ തുടര്‍ന്ന് വികാരഭരിതയായി ഗായിക നേഹ കക്കാര്‍. ഇന്ത്യന്‍ ഐഡല്‍ പത്താം സീസണിന്റെ വിധികര്‍ത്താക്കളിലൊരാളായ നേഹ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മത്സരാര്‍ഥി പ്രണയഗാനം ആലപിച്ചപ്പോഴാണ് നേഹ വികാരനിര്‍ഭരയായത്.
ഹിമാന്‍ഷുമായുള്ള പ്രണയം തകര്‍ന്ന വിവരം നേഹ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്ഥിരീകരിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നേഹ ഇതെക്കുറിച്ച് തുറന്ന് പറയുകയും ചെയ്തു.
'എനിക്കറിയാം, ഞാനൊരു സെലിബ്രിറ്റിയാണ്. ഞാന്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ പരസ്യമായി സംസാരിക്കാന്‍ പാടില്ല. പക്ഷേ, ഞാനൊരു സാധാരണ മനുഷ്യനാണ്. ഞങ്ങള്‍ക്ക് രണ്ട് ജീവിതമുണ്ട്, ഒന്നു വ്യക്തിജീവിതവും, മറ്റൊന്ന് പ്രൊഫഷണല്‍ ജീവിതവും. ഞങ്ങളുടെ സ്വകാര്യ ജീവിതം എത്ര മോശം അവസ്ഥയിലൂടെ കടന്നുപോയാലും ഞങ്ങളെ ചിരിച്ചു കൊണ്ട് കാണുന്നതാണ് ജനങ്ങള്‍ക്കിഷ്ടം.'
ടെലിവിഷന്‍ സീരിസുകളിലൂടെ സിനിമയില്‍ എത്തിയ താരമാണ് ഹിമാന്‍ഷ് . 2014 ല്‍ പുറത്തിറങ്ങിയ 'യാരിയാന്‍' എന്ന സിനിമയിലൂടെയാണ് ഹിമാന്‍ഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 'ഓ ഹംസഫര്‍' എന്ന സംഗീത ആല്‍ബത്തില്‍ ഒരുമിച്ച് ജോലി ചെയ്തത് മുതലാണ് അദ്ദേഹം നേഹയുമായി സൗഹൃദത്തിലാകുന്നത്.
Content Highlights: Neha Kakkar breaks down on sets over split with boyfriend Himansh Kohli love
Share this Article