യുവ നടന്‍ നീരജ് മാധവിന്റെ സഹോദരന്‍ നവനീത് മാധവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നിലെ വില്ലന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നീരജ് മാധവ് തന്നെയാണ് അനിയന്റെ സംവിധാനത്തില്‍ താന്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരുമായി പങ്കുവച്ചത്.
"ഏറെ സന്തോഷത്തോടെ അവതരിപ്പിക്കുന്നു 'എന്നിലെ വില്ലന്‍' ഫസ്റ്റ് ലുക്ക് പോസ്റ്ററര്‍. അനിയന്‍ നവനീത് മാധവ് സംവിധായകനാകുന്ന ആദ്യത്തെ സിനിമ!എന്റെ അനുജനും ഞാനും എന്നും സമാനമായ ഇഷ്ടങ്ങളായിരുന്നു പങ്കുവച്ചിരുന്നത്. എന്നാല്‍ ഒരുമിച്ച് എന്തുകൊണ്ട് അത് ചെയ്തുകൂടാ എന്ന് ഞങ്ങള്‍ മനസിലാക്കിയിട്ട് ഏറെ നാളുകളായതുമില്ല.
അപ്പോഴാണ് ഞങ്ങളുടെ നിര്‍മാതാവ് സ്വാധിക് എത്തിച്ചേരുന്നതും എല്ലാവിധ പിന്തുണയും അറിയിക്കുന്നതും. പിന്നീട് രണ്ടാമത് ഞങ്ങള്‍ ആലോചിക്കാന്‍ നിന്നില്ല . അങ്ങനെ എന്റെ കുഞ്ഞനുജന്‍ എന്നെ വച്ച് സംവിധാനം ചെയ്യാന്‍ പോകുന്നു. ഇത് എനിക്ക് വളരെയേറെ സ്പെഷ്യല്‍ ആണ്.. ഈ യാത്ര തുടങ്ങിയിട്ടേയുള്ളൂ, നിങ്ങളുടെ എല്ലാവരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു". നീരജ് കുറിച്ചു.
മികച്ച നര്‍ത്തകന്‍ കൂടിയായ നവനീത് റിയാലിറ്റി ഷോകളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് ചില സീരിയലുകളിലും വേഷമിട്ടിരുന്നു.
Content Highlights : Neeraj Madhav New Movie Ennile Villian Navaneeth Madhav Directorial Debut Starring Brother Neeraj