നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രം ചിറകിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍. നമുക്കിടയില്‍ ജീവിക്കുന്ന റിയല്‍ ലൈഫ് ഹീറോകളുടെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ കഥയാണ് ചിത്രം പറയുന്നത്. ഒരുകാലും ചിറകുകളുമായി പറന്നുയരുന്ന നീരജിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. നവാഗതനായ റിനീഷാണ് ചിറക് സംവിധാനം ചെയ്യുന്നത്.
"പുതുവര്‍ഷത്തിന്റെ ഈ സുദിനത്തില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ഒരു സിനിമയുടെ ഫസ്റ്റ് ലുക്കുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ എത്തിയിരിക്കയാണ്, നീരജ് മാധവിനെ നായകനാക്കി റിനീഷ് സംവിധാനം ചെയ്യുന്ന സിനിമ.
ജീവിതത്തില്‍ അസാധാരണമായ പ്രതിസന്ധികളെ അതിജീവിച്ച, തോല്‍വിയെ വിജയമാക്കിയ, നമുക്കിടയില്‍ ജീവിക്കുന്ന ചില റിയല്‍ ലൈഫ് ഹീറോസിന്റെ കഥയാണ് 'ചിറക് '. Inspired by many, coming to inspire you. ഇവര്‍ ചിറകടിച്ചുയരട്ടെ"... പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് മോഹന്‍ലാല്‍ കുറിച്ചു.
Content Highlights : Neeraj Madhav New Movie Chiraku First Lokk Poster Released By Mohanlal
Share this Article
Related Topics