മലയാളത്തിന്റെ യുവതാരം നീരജ് മാധവ് തിരക്കഥാകൃത്ത് ആകുന്നു. 'ലവകുശ' എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് മാനോ ആണ്. നീരജും അജു വര്‍ഗീസുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തന്റെ കഥ നിനിമയാകുന്നതിന്റെ സന്തോഷം നീരജ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. ബിജുമേനോനും ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
അങ്ങനെ ഞനെഴുതിയ കഥയും സിനിമയാവാന്‍ പോകുന്നു, എന്താല്ലേ! ഒരു സിനിമ ഉണ്ടാക്കുന്നത് എത്ര ശ്രമകരമായ കാര്യമാണെന്ന് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മനസ്സിലാകുന്നത്. മനസ്സില്‍ കുത്തിക്കുറിച്ചിട്ട ചില ആശയങ്ങള്‍ ഒരു തിരക്കഥയായി രൂപം പ്രാപിച്ച്, എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് ഇന്നു അതിന്റെ ചിത്രീകരണം തുടങ്ങുമ്പോള്‍ കട്ടയ്ക് കൂടെ നിന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു! അവതരിപ്പിക്കുന്നു 'ലവകുശ'.
ലവകുശയില്‍ താന്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത അജുവും സ്ഥിരീകരിച്ച് കഴിഞ്ഞു. ചിത്രത്തെക്കുറിച്ച് വളരെ രസകരമായാണ് അജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
നിങ്ങളുടെ പൂര്‍ണ പിന്തുണ പ്രതീക്ഷിച്ചുകൊണ്ട് 2017-ലെ ഞങ്ങളുടെ ആദ്യ സിനിമ ചിത്രികരണം ഇന്ന് തുടങ്ങുന്നു. നീരജ് മാധവ് എഴുതുന്ന 'ലവ-കുശ'. തുടക്കം തന്നെ നൈറ്റ് ഷൂട്ടും, ഡാന്‍സും; ഇവന്‍ എന്നേം കൊണ്ടേ പോകു- അജു പറഞ്ഞു.
Share this Article
Related Topics