വിവാഹശേഷമുള്ള നസ്രിയയുടെ തിരിച്ചുവരവായിരുന്നു ഇതുവരെയുള്ള ചർച്ച. നസ്രിയ രണ്ടാം വരവിന് ഒരുങ്ങുന്ന അഞ്ജലി മേനോന്റെ പൃഥ്വിരാജ് ചിത്രത്തിനുവേണ്ടിയുള്ള കാത്തിരപ്പിലാണ് ആരാധകർ. ഇതിനിടയിൽ നസ്രിയ ആരാധകർക്ക് മുന്നിൽ പുതിയൊരു വേഷത്തിലെത്തുകയാണ് എന്നൊരു വാർത്തയും വൻ പ്രചാരം നേടുന്നുണ്ട് സാമൂഹിക മാധ്യമങ്ങളിൽ.
വേഷം സിനിമയിലല്ല, പുറത്താണ്. ഇതുവരെ പരീക്ഷിക്കാത്ത നിർമാതാവിന്റെ വേഷത്തിലാണ് നസ്രിയ വരാനൊരുങ്ങുന്നത് എന്നാണ് പ്രചരിക്കുന്ന വാർത്ത. വൻ പ്രചാരം നേടുന്ന ഈ റിപ്പോർട്ടുകൾ അനുസരിച്ച് നസ്രിയ നിർമിക്കുന്ന ചിത്രത്തിലെ നായകൻ ഭർത്താവ് ഫഹദ് ഫാസിലാണ്. എന്നാൽ, ഈ വാർത്തകൾക്കൊന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
അമല്‍ നീരദിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ അമല്‍ നീരദ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്നാണ് നസ്രിയ ചിത്രം നിര്‍മിക്കുന്നതെന്നും ചിത്രത്തിന്റെ പൂജ കഴിഞ്ഞതായും ഈ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യലക്ഷ്മിയാകും ചിത്രത്തില്‍ നായികയായെത്തുക എന്നാണ് മറ്റൊരു റിപ്പോർട്ട്. എന്നാൽ, ഇൗ പോസ്റ്റുകളിൽ പലതും ഇപ്പോൾ ഫെയ്സ്ബുക്കിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയാണ്. ഇതോടെ ആരാധകർ ശരിക്കും ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
nazriya to produce film starrer fahad fazil amal neerad productions nazriya fahad
Share this Article
Related Topics