സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി നസ്‌റിയ നസീമിന്റെ അനിയന്‍ നവീന്‍ നസീം. ഗപ്പിയുടെ സംവിധായകന്‍ ജോണ്‍പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന അമ്പിളി എന്ന ചിത്രത്തിലൂടെയാണ് നവീന്‍ സ്‌ക്രീനിന് മുന്നിലെത്തുന്നത്. സൗബിന്‍ ഷാഹിറാണ് ചിത്രത്തിലെ നായകന്‍.
നവീനിനെക്കൂടാതെ പുതുമുഖ താരം തന്‍വി റാമും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിയന്‍ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ സന്തോഷത്തിലാണ് നസ്‌റിയ. ഇക്കാര്യം വ്യക്തമാക്കി നസ്‌റിയ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു.
'എന്റെ കുഞ്ഞനിയന്‍ ഇപ്പോള്‍ വലിയ കുട്ടിയായിരിക്കുന്നു. എന്റെ പ്രിയപ്പെട്ട സൗബിന്‍ ഷാഹിറിനൊപ്പം നവീന്‍ നസീമിനെ അവതരിപ്പിക്കുന്നു. എനിക്ക് കാത്തിരിക്കാന്‍ വയ്യ.' അമ്പിളിയുടെ പോസ്റ്റര്‍ പങ്കുവെച്ച് നസ്‌റിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
Content Highlights: nazriya nazims brother in to malayalam film industry with soubin shahir in ambili
Share this Article
Related Topics