നാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് അഞ്ജലി മേനോന്‍ ഒരുക്കുന്ന 'കൂടെ'. പൃഥ്വിരാജും പാര്‍വതിയുമാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വി അവതരിപ്പിക്കുന്ന ജോഷ്വ എന്ന കഥാപാത്രത്തിന്റെ അനിയത്തി ജെന്നിയായാണ് നസ്രിയ 'കൂടെ'യില്‍ എത്തുന്നത്. എനിക്ക് അതുവരെ പരിചയമില്ലാത്ത നടനായിരുന്നു പൃഥ്വിരാജ്. ഒരുമിച്ചഭിനയിക്കുന്നത് എങ്ങനെയാണെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. എന്നാല്‍, പോകെ പോകെ ഞങ്ങള്‍ യഥാര്‍ഥത്തില്‍ ചേട്ടനും അനിയത്തിയുമായി മാറി.
'പൃഥ്വിയാണ് എന്റെ സഹോദരനായി വേഷമിടുന്നത്. ഷൂട്ടിന് വരുന്നതിനു മുന്‍പ് ഞാന്‍ അഞ്ജലി ചേച്ചിയോട് പറയാറുണ്ടായിരുന്നു എങ്ങനെ ആയിരിക്കുമോ എന്തോ എന്നെല്ലാം. എനിക്ക് ഒരു പരിചയവുമില്ലാത്ത അഭിനേതാവായിരുന്നു പൃഥ്വി അത് കൊണ്ട് തന്നെ എങ്ങനെയാണ് ഒരുമിച്ചഭിനയിക്കുക എന്ന് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. മാത്രമല്ല ഈ സിനിമയില്‍ ഞങ്ങള്‍ ഒരുപാട് അടുക്കേണ്ടത് ആവശ്യമാണ്. അപ്പോള്‍ അതെങ്ങനെ വര്‍ക്കൗട്ട് ആകുമെന്ന് അറിയില്ലായിരുന്നു. ബാംഗ്ലൂര്‍ ഡെയ്സിന്റെ സമയത്ത് അങ്ങനെയായിരുന്നില്ല കാര്യങ്ങള്‍. അവരെ എല്ലാവരെയും എനിക്ക് നേരത്തെ അറിയാമായിരുന്നു. അവരുടെ ഒപ്പം ഞാന്‍ മുന്‍പും വര്‍ക്ക് ചെയ്തിട്ടുള്ളതാണ്. ഇത് തീര്‍ത്തും പുതിയ അനുഭവമായിരുന്നു എനിക്ക്. അഞ്ജലി ചേച്ചിയോട് ഈ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍, പൃഥ്വി, ചേച്ചി അങ്ങനെ കുറച്ചാളുകളുടെ ഒരു മെസ്സേജ് ഗ്രൂപ് തുടങ്ങി. നിങ്ങള്‍ക്കിടയിലെ മഞ്ഞുരുക്കാനുള്ള അവസരമാണെന്നാണ് ചേച്ചി പറഞ്ഞത്. പക്ഷെ അവസാനമായപ്പോഴേക്കും ഇനി നിങ്ങള്‍ക്കിടയില്‍ മഞ്ഞുരുകാനുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല എന്നായി ചേച്ചി. ഞങ്ങള്‍ വളരെ അടുത്തു. ഇപ്പോള്‍ ശരിക്കും ഞങ്ങള്‍ എട്ടനും അനിയത്തിയും പോലെയാണ്'.നസ്രിയ പറയുന്നു
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജിനെക്കുറിച്ച് നസ്രിയയ്ക്ക് പറയാനുണ്ടായിരുന്നത് ഇതാണ്:
അടുത്ത് പരിചയപെട്ടപ്പോള്‍ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ വ്യക്തി ആയിരുന്നു പൃഥ്വി. മുന്‍പ് ഞാന്‍ കരുതിയിരുന്നത് അദ്ദേഹം എല്ലാത്തിനെയും പറ്റി ഉറച്ച നിലപാടുള്ള, കണിശക്കാരനായ ഒരു അഭിനേതാവാണെന്നാണ്. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ പൃഥ്വി വളരെ നിഷ്‌ക്കളങ്കനായ തികച്ചും സാധാരണക്കാരനായ ഒരാളാണ്. അദ്ദേഹത്തിന്റെ സവിശേഷത അടുത്തറിയാന്‍ സാധിച്ചത് വളരെ സന്തോഷകരം ആയിരുന്നു. പൃഥ്വിയുടെ ഈ ആര്‍ദ്രമായ സ്വഭാവം ആണ് കൂടെയിലെ ജോഷ്വയ്ക്കും.. നസ്രിയ പറയുന്നു
Content Highlights : Nazriya Nazim Prithviraj Sukumaran koode movie Parvathy Anjali Menon Raghu prithvi and nazriya