പൃഥ്വിരാജ്, നസ്രിയ, പാര്‍വതി എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന പുതിയ സിനിമയില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലാകുന്നു.
തട്ടുകടയ്ക്ക് സമീപം പൃഥ്വിരാജ്, പൃഥ്വിരാജ് നടക്കുമ്പോള്‍ ഒരു പഴയ മോഡൽ മിനിവാനിന്റെ ജനലിലൂടെ തല പുറത്തിട്ടിരിക്കുകയാണ് നസ്രിയ. നസ്രിയയുടെ ഫാന്‍ പേജുകളില്‍ ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലൊക്കേഷനിൽ നിന്ന് ചോർന്ന ചിത്രങ്ങളാണിത്.
നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിന് ഒരു ചെറിയ ഇടവേള കൊടുത്തിരിക്കുകയായിരുന്നു നസ്രിയ. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഞ്ജലി മോനോനും നസ്രിയയും ഒരുമിച്ച് ഒരു ചിത്രം ചെയ്യുന്നത്.
വിവാഹത്തിന് മുൻപ് അവസാനമായി ചെയ്ത ബാംഗ്ലൂർ ഡെയ്സായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. അഞ്ജലി മേനോന്‍ ഒരുക്കിയ മഞ്ചാടിക്കുരുവില്‍ പൃഥ്വിരാജ് അതിഥി വേഷം ചെയ്തിട്ടുണ്ട്.
പ്രശസ്ത മറാത്തി താരം അതുല്‍ കുല്‍ക്കര്‍ണി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം- ലിറ്റിന്‍ സ്വായംപ്, സംഗീതം- എം. ജയചന്ദ്രന്‍, രാഹുല്‍ ദീക്ഷിത്ത്. 2018 ല്‍ ചിത്രം പുറത്തിറങ്ങും.
Content Highlights: Nazriya Nazim, Parvathy, Prithviraj Sukumaran, Anjali Menon Movie, New malayalam movie, Leaked Pictures, Bangalore Days
Share this Article
Related Topics