ഫെയ്സ്ബുക്കിൽ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിലൊരാളാണ് നസ്രിയ. വിവാഹത്തിന് ശേഷവും, സിനിമയിൽ നിന്ന് വിട്ടുനിന്നിട്ടും നസ്രിയയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല. ക്യാമറയ്ക്ക് മുന്നിലെ അഭിനയമില്ലാതെ, വീട്ടുകാരിയായി കഴിയുന്ന നസ്രിയ മറ്റേതൊരു താരത്തേക്കാളും സജീവമാണ് സോഷ്യൽ മീഡിയയിൽ.
നസ്രിയയുടെ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ഫെയ്സ്ബുക്കിലും ട്വിറ്ററിലുമെല്ലാം ലഭിക്കുന്നത്. ഇക്കുറി നസ്രിയയയുടെ ഒരു വേറിട്ട ചിത്രം പോസ്റ്റ് ചെയ്തത് ഭർത്താവ് ഫഹദിന്റെ സഹോദരൻ ഫർഹാനാണ്. ചേട്ടനും ചേട്ടത്തിയമ്മയ്ക്കും പിറകെ സിനിമയിലെത്തിയ ഫർഹാൻ ഒപ്പം നിൽക്കുന്ന ചിത്രത്തിൽ കട്ട കലിപ്പിലാണ് നസ്രിയ. നസ്രിയയുടെ വകയാണ് ഈ സെൽഫി. ഇഷ്ടനായികയുടെ രസകരമായ ഈ ഭാവം എന്തായാലും ആരാധകർക്ക് പെരുത്ത് പിടിച്ചിട്ടുണ്ട്. വാരിക്കോരി കൊടുത്തിട്ടുണ്ട് ലൈക്ക്. സംഭവം അവർ ശരിക്കും ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ്.
Share this Article
Related Topics