ബാലതാരമായി സിനിമയില്‍ വന്ന് നായികയായി പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് നസ്രിയ. മലയാളത്തില്‍ മാത്രമല്ല അങ്ങ് തമിഴിലും നസ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്. ഫഹദുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നസ്രിയ ഒരു ഗംഭീര തിരിച്ച് വരവിനൊരുങ്ങുകയാണ്.
ഫഹദ് - നസ്രിയ താര ജോഡികള്‍ ആദ്യമായി ഒന്നിച്ച ബാംഗ്ലൂര്‍ ഡെയ്സിന്റെ സംവിധായിക അഞ്ജലി മേനോന്റെ പുതിയ ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചു വരവ്. പൃഥ്വിരാജ്, പാര്‍വതി എന്നിവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസ്രിയ തന്നെയാണ് ഫേസ്ബുക് പേജിലൂടെ താന്‍ സിനിമയിലേക്ക് തിരിച്ച് വരികയാണെന്ന വാര്‍ത്ത ആരാധകരോട് പങ്കുവച്ചത്.
ലിറ്റില്‍ ഫിലിംസ് ഇന്ത്യയുമായി ചേര്‍ന്ന് രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബര്‍ ആദ്യവാരം തുടങ്ങും. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ലിറ്റില്‍ സ്വയമ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എം ജയചന്ദ്രന്‍, രഘു ദിക്ഷിത് എന്നിവരാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. അതുല്‍ കുല്‍ക്കര്‍ണി, റോഷന്‍ മാത്യു, സിദ്ധാര്‍ഥ് മേനോന്‍, മാല പാര്‍വതി, എന്നിവരാണ് മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
Share this Article
Related Topics