നന്ദമൂരി ബാലകൃഷ്ണയുടെ ചിത്രങ്ങള്‍ ആവേശത്തോടെ കാത്തിരിക്കുന്നവരാണ് തെലുങ്ക് സിനിമാ പ്രേമികള്‍. എന്നാല്‍ ആരാധര്‍ സ്‌നേഹത്തോടെ ബാലയ്യ എന്ന് വിളിക്കുന്ന നന്ദമൂരി ബാലകൃഷ്ണയ്ക്ക് കേരളത്തിലും തമിഴ്‌നാട്ടിലും സ്വീകാര്യത കുറവാണ്.
തന്റെ ഏറ്റവും പുതിയ ചിത്രമായ ജയ് സിംഹ പുറത്തിറങ്ങിയതിന്റെ സന്തോഷത്തിലാണ് ബാലയ്യ. ചിത്രത്തെക്കുറിച്ച് സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കെ. എസ് രവികുമാര്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ത്രില്ലറില്‍ ലേഡി സൂപ്പര്‍ താരം നയന്‍താരയാണ് നായിക.
സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഒരുപാട് കാര്‍ക്കശ്യം പുലര്‍ത്തുന്ന താരമാണ് നയന്‍താര. നായകന്റെ നിഴലില്‍ ഒരുങ്ങുന്ന കഥാപാത്രങ്ങളില്‍ നയന്‍സിന് താല്‍പര്യമില്ല.
ശ്രീ രാമ രാജ്യത്തിലാണ് നയന്‍താര അവസാനമായി ബാലയ്യക്കൊപ്പെ അഭിനയിച്ചത്. 2011 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. ശ്രീ രാമ രാജ്യത്തോടു കൂടി നയന്‍താര സിനിമയില്‍ നിന്ന് വിടവാങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രഭുദേവയെ വിവാഹം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു താരം. ശ്രീ രാമ രാജ്യത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോള്‍ നയന്‍താര പൊട്ടികരഞ്ഞിരുന്നു.
പ്രഭുദേവയുമായുള്ള ബന്ധം വിവാഹത്തില്‍ കലാശിച്ചില്ല. ഇരുവരും വേര്‍പിരിയുകയും ഒരിടവേളയ്ക്ക് ശേഷം നയന്‍താര സിനിമയില്‍ എത്തുകയും ചെയ്തു. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന നാനും റൗഡിതാന്‍ എന്ന ചിത്രം നയന്‍താരയുടെ താരമൂല്യം ഉയര്‍ത്തി.
തിരിച്ചുവരവിന് ശേഷം ബാലയ്യയുടെ നായികയായി അഭിനയിക്കാന്‍ നയന്‍താരയ്ക്ക് നേരത്തേ അവസരം ലഭിച്ചുരുന്നു. എന്നാല്‍ മറ്റു ചിത്രങ്ങളിലെ തിരക്കുകള്‍ കാരണം അതെല്ലാം ഒഴിവാക്കി.
ജയ് സിംഹക്കായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീച്ചപ്പോള്‍ നയന്‍താര രണ്ടു നിബന്ധനകളാണ് വച്ചതെന്ന് താരത്തോടടുത്തുള്ള വൃത്തങ്ങള്‍ പറയുന്നു.
ബാലകൃഷ്ണയെപ്പോലുള്ള ഒരു മുതിര്‍ന്ന താരത്തോടൊപ്പം പ്രണയരംഗങ്ങള്‍ അഭിനയിക്കാന്‍ പറ്റില്ലെന്നാണ് നയന്‍താര അദ്യം വെച്ച നിബന്ധന. തെലുങ്ക് തട്ടുപൊളിപ്പന്‍ പാട്ടില്‍ ഡാന്‍സ് കളിക്കാന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി. ബാലയ്യയെ താന്‍ അച്ഛനെപ്പോലെയാണ് കരുതുന്നത് എന്ന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
സാധാരണ നായികമാര്‍ നിബന്ധനകള്‍ വയ്ക്കുമ്പോള്‍ പല സിനിമാക്കാരും അത് പരിഗണിക്കാറില്ല. പകരം മറ്റൊരു നടിയെ തേടിപ്പിടിക്കും. നയന്‍താരയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തയ്യാറായി. ഒരുപാട് ആരാധകരുള്ള നയന്‍താരയുടെ സാന്നിധ്യം തെന്നിന്ത്യയില്‍ ചിത്രത്തെ വിജയിപ്പിക്കുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്.