നവാസുദ്ദീന്‍ സിദ്ദിഖിയോടൊപ്പം അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നടി തപ്‌സി പന്നു. ഹണി ട്രെഹന്റെ പുതിയ ചിത്രത്തില്‍ തപ്‌സി വേണ്ടെന്ന് വച്ചത് സിദ്ദിഖി പ്രധാനവേഷത്തിലെത്തുന്നത് കൊണ്ടാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് തപ്‌സിയിപ്പോള്‍.
'ഒരു നടി എന്ന നിലയില്‍ എനിക്ക് ഒരുപാട് പ്രൊജക്ടുകള്‍ ഇപ്പോള്‍ വരുന്നുണ്ട്. എന്നാല്‍ എല്ലാം ഏറ്റെടുക്കാനാകില്ല. സിദ്ദിഖിക്കൊപ്പം അഭിനയിക്കാനുള്ള താല്‍പര്യ കുറവ് കൊണ്ടല്ല ആ ചിത്രം വേണ്ടെന്നു വച്ചത്. ഞാന്‍ നേരത്തേ ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സിദ്ദിഖിക്കൊപ്പം ഭാവിയില്‍ ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു'- തപ്‌സി പറഞ്ഞു.
Share this Article
Related Topics