മലയാളത്തിന്റെ ഹാസ്യ സമ്രാട്ട് ജഗതി ശ്രീകുമാറിന്റെ അസാന്നിധ്യം മലയാള സിനിമയ്ക്ക് നികത്താനാകാത്ത ഒന്നാണ്. വാഹനാപകടം നല്‍കിയ ശാരീരികാസ്വസ്ഥതകളെ തോല്‍പിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ തുടങ്ങുകയാണ് ജഗതി ഇപ്പോള്‍.
ആരാധകരും സിനിമാപ്രേമികളും ഒന്നടങ്കം ആ തിരിച്ചുവിവരവിനായി കാത്തിരിക്കുകയാണ്. ഇതിന്റെ സൂചനകള്‍ നൽകി ഇടയ്ക്ക് ചില പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. നിരവധി താരങ്ങള്‍ അദ്ദഹത്തെ സന്ദര്‍ശിക്കാനായി നിരന്തരം തിരുവനന്തപുരത്തെ വീട്ടില്‍ എത്താറുമുണ്ട്.
കഴിഞ്ഞ ദിവസം ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ച നടി നവ്യ നായര്‍ പങ്കുവച്ച ഒരു വീഡിയോ ജഗതിയുടെ ആരാധകർ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ്. എന്റെ ജീവിതത്തില്‍ എന്നും ഒാർക്കുന്ന നിമിഷങ്ങള്‍, വികാരാധീനയായി ഞാന്‍...എന്ന അടിക്കുറിപ്പോടെയാണ് നവ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നവ്യയ്‌ക്കൊപ്പം, കാട്ടുപൂക്കളിലെ മാണിക്യവീണയുമായെന്‍ എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുന്നുണ്ട് ജഗതി ശ്രീകുമാര്‍.
2012ല്‍ മലപ്പുറം തേഞ്ഞിപ്പലത്ത് നടന്ന അപകടത്തിലാണ് ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കേല്‍ക്കുന്നത്. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം സ്വാഭാവിക ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് അദ്ദേഹം.
നന്ദനം, അമ്മക്കിളിക്കൂട്, സേതുരാമയ്യര്‍ സി.ബി.ഐ, ചതിക്കാത്ത ചന്തു എന്നിവയാണ് നവ്യ ജഗതിക്കൊപ്പം അഭിനയിച്ച ചില ശ്രദ്ധേയമായ ചിത്രങ്ങള്‍.
Content Highlights : navya nair visits jagathy sreekumar accident ciname navya nair instagram post