സംസ്ഥാന ചലച്ചിത്ര അവാർഡിൽ കരുത്തുറ്റ നായികാ കഥാപാത്രങ്ങളുടെ അഭാവം ശക്തമായിരുന്നെന്ന് ജൂറി അംഗവും നടിയുമായ നവ്യാ നായർ പറഞ്ഞു. ജൂറിയിലെ ഏക വനിതാംഗമായിരുന്നു നവ്യ.
‘‘അഭിനയിച്ച കഥാപാത്രങ്ങൾക്ക് ഡബ് ചെയ്ത നടികളെയാണ് മികച്ച നടിയായി ആദ്യം തിരഞ്ഞെടുത്തത്. അതിൽ ഏറെ പ്രശംസനീയമായ അഭിനയമാണ് നിമിഷ സജയൻ പ്രകടമാക്കിയത്.ഒരു കുപ്രസിദ്ധ പയ്യനിനിലെ അഡ്വ. ഹന്ന കണ്ടുപരിചയിച്ച വക്കീൽ വേഷങ്ങളിൽ നിന്ന് വിഭിന്നമായിരുന്നു.
കഥാപാത്രത്തിന്റെ പരിഭ്രമവും ആശങ്കയും സൂക്ഷ്മമായി വെള്ളിത്തിരയിലെത്തിക്കാൻ നിമിഷക്കായി. ചോലയിലെ സ്കൂൾവിദ്യാർത്ഥിയുടെ വേഷം ശക്തമായിരുന്നു. സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന സിനിമകൾ പിറക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും നവ്യകൂട്ടിച്ചേർത്തു.
Content Highlights: navya nair jury member kerala state film award nimisha sajayan best actress
Share this Article
Related Topics