ചലച്ചിത്രതാരവും നര്‍ത്തകിയുമായ നവ്യ നായര്‍ തയ്യാറാക്കിയ 'ചിന്നം ചിറുകിളിയേ' എന്ന നൃത്താവിഷ്‌ക്കാരം അമ്മയും കുഞ്ഞും തമ്മിലുള്ള നിരുപാധിക സ്നേഹം പ്രമേയമാക്കുന്ന വീഡിയോയാണ്.
കുഞ്ഞിനോടുള്ള അമ്മയുടെ സ്നേഹവും കരുതലും കുഞ്ഞ് നഷ്ടപ്പെടുമ്പോഴുാവുന്ന വേദനയും സമകാലിക സാഹചര്യത്തില്‍ അവതരിപ്പിക്കുന്നു. ഒരു അമ്മ സമൂഹത്തിന് നല്‍കുന്ന ഉണര്‍വ്വ് കൂടിയാണ് ഈ ഭരതനാട്യ നൃത്തവീഡിയോ.
ഓട്ടിസം മേഖലയുടെ സമഗ്ര പുരോഗതിയ്ക്കായുള്ള പദ്ധതിയായ സ്പെക്ട്രത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 15ാം തീയതി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുന്നുണ്ട്. ആ ചടങ്ങിനോടൊപ്പം വീഡിയോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
Share this Article
Related Topics