മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞുനിന്ന നടിമാരായിരുന്നു കാവ്യയും നവ്യയും ഭാവനയും. തങ്ങള്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് ഇവര്‍ മൂന്ന് പേരും. അക്കാലത്ത് തങ്ങള്‍ തമ്മിലുണ്ടായിരുന്ന മത്സരങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് നവ്യ. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
"അന്നത്തെ പ്രായത്തില്‍ പോസിറ്റീവും നെഗറ്റീവുമായ മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്ന് ഞങ്ങള്‍ ഇത്രയും ലിബറലായിരുന്നില്ല. പ്രായത്തിന്റെ മാറ്റവും പക്വതയും മനുഷ്യസഹജമാണല്ലോ"
സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നായികമാര്‍ ഇന്നുണ്ടാകാത്തതിന് കാരണം കഴിവില്ലാത്തതല്ല മറിച്ച് അന്യഭാഷകളില്‍ തിരക്കേറുന്നത് കൊണ്ടാണെന്നും നവ്യ പറയുന്നു. "ഒരിക്കല്‍ മലയാളത്തില്‍ തരംഗമായിരുന്ന സായ് പല്ലവിയെ തെലുങ്കിലും തമിഴിലും തിരക്കായതോടെയാണ് മലയാളത്തില്‍ കാണാതായത്. കഴിവില്ലാത്തത് കൊണ്ടല്ല. മുന്‍പ് ഷീലാമ്മയും ശാരദാമ്മയും ഞങ്ങളേക്കാള്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കാലത്തിന്റെയും അഭിനയ മേഖലയുടെ വ്യാപ്തിയുടെയും ഭാഗമാണത്. അല്ലാതെ കഴിവ് കുറഞ്ഞത് കൊണ്ടോ കൂടിയത് കൊണ്ടോ അല്ല." നവ്യ പറയുന്നു.
Content Highlights : navya nair about malayalam actresess kavya bhavana navya nair on malayalam cinema industry