ദേശീയ പുരസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് താന്‍ പ്രതികരിച്ചപ്പോള്‍ ചിലര്‍ നടത്തിയ വിമര്‍ശനങ്ങള്‍ തികച്ചും അനാരോഗ്യപരമായിരുന്നു എന്ന് രാജസേനന്‍. ഫഹദ് ഫാസില്‍ പുരസ്‌കാരം സ്വീകരിക്കാത്തതിനാലാണ് താന്‍ വിമര്‍ശിച്ചതെന്ന് ചിലര്‍ ആരോപിച്ചു. അത് കപടമായ ആരോപണം ആണെന്നും ഫഹദ് തന്റെ പ്രിയനടനാണെന്നും രാജസേനന്‍ പറയുന്നു.
യുവാക്കളില്‍ എന്റെ ഇഷ്ടനടന്‍ ഫഹദ് ആണെന്ന് ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വിമര്‍ശനത്തില്‍ മതം കലര്‍ത്തുന്നത് കപടതയാണ്. ഏത് കാര്യത്തിലും മതം നോക്കുകയാണെങ്കില്‍ ഞാന്‍ കമ്മ്യൂണിസ്‌റ്റോ കോണ്‍ഗ്രസ് കാരനോ ആകേണ്ടിയിരുന്നു. ഞാന്‍ ഒരു കറകളഞ്ഞ ബി.ജെ.പി കാരനാണ്. നിങ്ങളുടെ ഭാഷയില്‍ ആര്‍.എസ്.എസിനെ മനസ്സില്‍ വച്ച് പൂജിയ്ക്കുന്ന സംഘി. അതുകൊണ്ട് തരം താഴ്ത്താന്‍ ശ്രമിക്കേണ്ട.
കളിയാക്കുമ്പോള്‍ ആരോഗ്യപരമായി കളിയാക്കൂ. വര്‍ഗീയവാദിയായി മുദ്ര കുത്താനൊന്നും നോക്കേണ്ട. കേരളത്തില്‍ ഈ കപടതകള്‍ ഇനി വിലപ്പോകില്ല- രാജസേനന്‍ പറഞ്ഞു.
പുരസ്‌കാരം വേണ്ടെന്നു വച്ചത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന ചിലരാണെന്നായിരുന്നു രാജസേനന്‍ നേരത്തേ പറഞ്ഞത്. ഫെയ്‌സ്ബുക്ക് ലൈവിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Share this Article
Related Topics