ദേശീയ പുരസ്‌കാരം വാങ്ങാത്തവര്‍ക്ക് തപാല്‍ വഴി അയച്ചു നല്‍കും


1 min read
Read later
Print
Share

11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാര വിതരണം വിവാദമാക്കിയത്.

ന്യൂഡല്‍ഹി: ദേശീയ പുരസ്‌കാരം ചടങ്ങില്‍ പങ്കെടുക്കാതെ പ്രതിഷേധിച്ചവര്‍ക്ക് പുരസ്‌കാരം തപാല്‍ വഴി അയച്ചു നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍.

മെഡലുകളും ഫലകങ്ങളും തപാല്‍ വഴി അംഗീകാരം ലഭിച്ചവരുടെ മേല്‍വിലാസത്തില്‍ വിതരണം ചെയ്യുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപ മന്ത്രാലത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

65ാമത് ദേശീയ പുരസ്‌കാര ചടങ്ങില്‍ അറുപതോളം പുരസ്‌കാര ജേതാക്കളാണ് പങ്കെടുക്കാതിരുന്നത്. 11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് ഇത്തവണത്തെ ദേശീയ പുരസ്‌കാര വിതരണം വിവാദമാക്കിയത്.

ഭരണഘടനാപരമായ പരിപാടി അല്ലാത്തതിനാല്‍ രാഷ്ട്രപതി ഏറെ നേരം പങ്കെടുക്കില്ലെന്നും ഇതു സംബന്ധിച്ച പുതുക്കിയ പ്രോട്ടോക്കോള്‍ അടുത്തിടെയാണ് പുറത്തിറക്കിയതെന്നുമാണ് സര്‍ക്കാര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്.

രാഷ്ട്രപതി നേരിട്ട് നല്‍കിയില്ലെങ്കില്‍ വിട്ടുനില്‍ക്കുമെന്ന് കാട്ടി അവാര്‍ഡ് ജേതാക്കള്‍ രാഷ്ട്രപതിയുടെ ഓഫീസിനും സര്‍ക്കാരിനും കത്ത് നല്‍കി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം നല്‍കുമെന്നാണ് അറിയിപ്പുകളിലും ക്ഷണപത്രങ്ങളിലുമുള്ളത്. ജേതാക്കള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അയച്ച ക്ഷണക്കത്തുകളിലും രാഷ്ട്രപതി സമ്മാനം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള പതിവും അതാണ്.

എന്നാല്‍, ബുധനാഴ്ച വിജ്ഞാന്‍ ഭവനില്‍ നടന്ന പുരസ്‌കാരച്ചടങ്ങിന്റെ റിഹേഴ്സലിനിടയിലാണ് തീരുമാനം മാറ്റിയതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉദ്യോഗസ്ഥര്‍ അവാര്‍ഡ് ജേതാക്കളെ അറിയിച്ചത്. 11 പുരസ്‌കാരങ്ങള്‍ മാത്രം രാഷ്ട്രപതി നല്‍കുകയും ബാക്കി മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കൊപ്പം രാഷ്ട്രപതി ഗ്രൂപ്പ് ഫോട്ടോ എടുക്കുമെന്നും അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ചൂണ്ടിക്കാണിച്ചുള്ള അച്ചടിച്ച നടപടിക്രമങ്ങളും റിഹേഴ്സലില്‍ നല്‍കി.

തീരുമാനത്തെ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉടന്‍ ചോദ്യംചെയ്തു. തീരുമാനത്തിനെതിരെ കേരളത്തില്‍ നിന്നുളള ചലച്ചിത്ര പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. തങ്ങളെ അറിയിച്ചത് രാഷ്ട്രപതി പുരസ്‌കാരം നല്‍കുമെന്നാണെന്നും തീരുമാനം മാറ്റിയതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Content Highlights: National Film Award, Smrithi Irany, Home Delivery od National Award

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ശ്രീ റെഡ്ഡി വിവാദം: അമ്മയുടെ മാനം കാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിക്കുമെന്ന് പവന്‍ കല്യാണ്‍

Apr 20, 2018


mathrubhumi

1 min

രാംഗോപാല്‍ വര്‍മയുടെ 'ജി.എസ്.ടി.' വേണ്ടെന്ന് മഹിളാമോര്‍ച്ച

Jan 21, 2018


mathrubhumi

2 min

അന്ന് ഫാസില്‍ പറഞ്ഞത് ഇന്ന് ലാല്‍ പറഞ്ഞു: അവനൊരു ചളിപ്പുമില്ല

Aug 26, 2017