നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ നന്ദമുരീ ഹരികൃഷ്ണയുടെ അപ്രതീക്ഷിത വേര്‍പാട് വിശ്വസിക്കാനാകാതെ നില്‍ക്കുകയാണ് സിനിമ ലോകവും രാഷ്ട്രീയ ലോകവും. ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രി എന്‍.ടി രാമറാവുവിന്റെ മകനും നടന്‍ ജൂനിയര്‍ എന്‍.ടി.ആറിന്റെ അച്ഛനുമായ ഹരികൃഷ്ണ കഴിഞ്ഞ ദിവസം രാവിലെയാണ് വാഹനാപകടത്തില്‍ മരിച്ചത്.
ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെ തെലുങ്കാനയിലെ നല്‍ഗൊണ്ടയിലാണ് അപകടം നടന്നത്. അദ്ദേഹം സഞ്ചരിച്ച കാര്‍ ഒരു ഡിവൈഡറില്‍ ഇടിച്ച് മറയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഹരികൃഷ്ണയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ആരാധകരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഹരികൃഷ്ണ. തന്റെ പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നും തന്നെ വേണ്ടെന്നും ആ പണം കേരളത്തില്‍ പ്രളയക്കെടുതി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്‍കണമെന്നുമാണ് ഹരികൃഷ്ണ അവസാനമായി എഴുതിയ കത്തില്‍ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
'എന്റെ പിറന്നാള്‍ ആഘോഷിക്കരുതെന്ന് കുടുംബാംഗങ്ങളോടും കൂട്ടുകാരോടും ആരാധകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തവണ എന്റെ പിറന്നാളിന് പൂച്ചെണ്ടും പൂമാലകളൊന്നും സമ്മാനമായി വേണ്ട. അതിനായി നിങ്ങള്‍ ഉപയോഗിക്കുന്ന പണം പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിനും മഴ കാരണം ബുദ്ധിമുട്ടുന്ന ആന്ധ്രയിലെ ജനങ്ങള്‍ക്കും നല്‍കൂ'- ഹരികൃഷ്ണ കുറിച്ചു.
Share this Article
Related Topics