അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളിലിടം പിടിച്ച് സിനിമാതാരവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നന്ദമൂരി ബാലകൃഷ്ണ. ഹിന്ദുപ്പുര്‍ നിയമസഭാമണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമപ്രവര്‍ത്തകനെതിരേ അസഭ്യവര്‍ഷം നടത്തിയതും വധഭീഷണി മുഴക്കിയതുമാണ് പുതിയ വിവാദം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സഹോദരിയുടെ ഭര്‍ത്താവ് കൂടിയായ ബാലകൃഷ്ണ ഹിന്ദുപ്പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ്. നിലവില്‍ ഹിന്ദുപ്പുര്‍ നിയമസഭാമണ്ഡലത്തിലെ എം.എല്‍.എയാണ് അദ്ദേഹം.
തിരഞ്ഞെടുപ്പ് പ്രചരണം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകനു നേരേ അസഭ്യവര്‍ഷം നടത്തിയ ബാലകൃഷ്ണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. 'എനിക്ക് ബോംബ് എറിയാനും കത്തി വീശാനും അറിയാം. കൊന്നു കളയും ഞാന്‍'- ബാലകൃഷ്ണ പറഞ്ഞു.
സംഭവം വിവാദമായതോടെ നടന്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തി. അവിടെ ഉണ്ടായിരുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നും അവരെ ഉപദ്രവിക്കുന്നുവെന്നും കരുതിയാണ് താന്‍ ചീത്ത വിളിച്ചതെന്ന് ബാലകൃഷ്ണ പറഞ്ഞു. എല്ലാ മാധ്യമ പ്രവര്‍ത്തകരോടും താന്‍ മാപ്പ് പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതാദ്യമായല്ല ബാലകൃഷ്ണ മറ്റുള്ളവരോട് പൊതുസ്ഥലത്ത് വച്ച് അപമര്യാദയായി പെരുമാറുന്നത്. ചെരുപ്പ് ഊരിമാറ്റാന്‍ വൈകിയതിനെ തുടര്‍ന്ന് സഹായിയെ മര്‍ദ്ദിച്ച സംഭവം ഒരിക്കല്‍ വിവാദമായിരുന്നു.
Content Highlights: Nandamuri Balakrishna Threatens Journalist For Filming Campaign, threaten to kill